വെള്ളം തിരിച്ചുവിടുന്നതിലെ തര്‍ക്കം; യുവാവിനെ വെട്ടിയതായി പരാതി

അടിമാലി: റോഡിലെ വെള്ളം തിരിച്ചുവിടുകയും മുള്‍പ്പടര്‍പ്പുകള്‍ വെട്ടിമാറ്റുകയും ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ തൂമ്പകൊണ്ട്​ വെട്ടിയതായി പരാതി. വടക്കേ ആയിരമേക്കര്‍ കല്ലത്ത് ഷിബിനാണ് (50) പരിക്കേറ്റത്. ഇയാള്‍ അടിമാലി താലൂക്ക്​ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ അയല്‍വാസിയായ പുരോഹിതനും പിതാവിനുമെതിരെ അടിമാലി പൊലീസ് കേസെടുത്തു. ഫാ. റെജിൽ, പിതാവ് കുര്യാക്കോസ് എന്നിവർക്കെതിരെയാണ്​ കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.