വീട്ടിലെ വെള്ളക്കെട്ട്​; കിടപ്പുസമരവുമായി വയോധിക

പരിഹരിക്കാമെന്ന ഉറപ്പിൽ വീട്ടിലേക്ക്​ മടക്കി തൊടുപുഴ: വീട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യവുമായി മുനിസിപ്പല്‍ ഓഫിസിനുമുന്നില്‍ വയോധികയായ വീട്ടമ്മയുടെ കിടപ്പുസമരം. മുതലിയാര്‍മഠം കുറുമ്പലത്തമ്പലത്ത് ലക്ഷ്മിയമ്മയാണ് (82) തൊടുപുഴ മുനിസിപ്പല്‍ ഓഫിസില്‍ കിടപ്പ്​ സമരവുമായെത്തിയത്. തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്‍മാനും തഹസില്‍ദാരുമടങ്ങുന്നവര്‍ സ്ഥലത്തെത്തി നടപടിക്ക്​ നിര്‍ദേശം നല്‍കി വീട്ടമ്മയെ മടക്കിയയച്ചു. ഓടയിലെ വെള്ളംകയറി രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം വീട്ടില്‍ കിടക്കാനോ പ്രാഥമികാവശ്യങ്ങള്‍ നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ സമരത്തിനെത്തിയത്. മുനിസിപ്പാലിറ്റി, കലക്ടര്‍, മനുഷ്യാവകാശ കമീഷന്‍, വനിത കമീഷന്‍ എന്നിവിടങ്ങളിലെല്ലാം പരാതി നല്‍കിയിട്ടും ഫലംകാണാത്ത സാഹചര്യത്തിലാണ് സമരത്തിനെത്തിയതെന്നും സ്വകാര്യ വ്യക്തി മണ്ണിട്ടുനികത്തിയതാണ് വെള്ളക്കെട്ടിന് കാരണമെന്നും​ ഇവർ പറയുന്നു. പ്രശ്‌നം പരിഹരിക്കുമെന്ന്​ ഉറപ്പുനൽകിയ അധികൃതർ നഗരസഭ വാഹനത്തിലാണ്​ ലക്ഷ്മിയമ്മയെ വീട്ടിലെത്തിച്ചത്​. ​TDL VEETAMMA SAMARAM വീട്ടിലെ വെള്ളക്കെട്ട്​ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ലക്ഷ്മിയമ്മ മുനിസിപ്പൽ ഓഫിസിന്​ മുന്നിൽ സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.