കാട്ടാനക്കലിയിൽ ഉലഞ്ഞ്​ നാട്

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കാ​ട്ടാ​ന​ക​ളെ പേ​ടി​ച്ച്​ മ​നു​ഷ്യ​രു​റ​ങ്ങാ​ത്ത ഇ​ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ഓ​രോ ദി​വ​സ​വും ഒ​റ്റ​ക്കും കൂ​ട്ട​മാ​യും എ​ത്തു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളും വീ​ടും ത​ക​ർ​ക്കു​ക​യാ​ണ്​. മ​നു​ഷ്യ​രും കാ​ട്ടാ​ന​ക്ക​ലി​ക്ക്​ ഇ​ര​യാ​കു​ന്നു. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം മാ​ത്രം ഏ​ഴു​പേ​രാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​തി​ൽ അ​വ​സാ​ന​ത്തെ ആ​ളാ​ണ്​ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട്​ മു​ള്ള​രി​ങ്ങാ​ട്​ കൊ​ല്ല​പ്പെ​ട്ട അ​മ​ർ ഇ​ബ്രാ​ഹിം. ജൂ​ലൈ 21 നാ​ണ്​ ചി​ന്ന​ക്ക​നാ​ൽ ടാ​ങ്ക്​ കു​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വ്​ ടാ​ങ്ക്​ കു​ടി സ്വ​ദേ​ശി ക​ണ്ണ​ൻ (47) കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ന്​ സ​മീ​പം വ​ണ്ണാ​ത്തി​പ്പാ​റ​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​മ്പോ​ൾ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​ന്നി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച്​ നാ​ലി​ന്​ അ​ടി​മാ​ലി കാ​ഞ്ഞി​രം​വേ​ലി മു​ണ്ടോ​ക​ത്തി​ൽ ഇ​ന്ദി​ര കൊ​ല്ല​പ്പെ​ട്ട​ത്.

അ​യ​ൽ​വാ​സി​യോ​ട്​ സം​സാ​രി​ച്ച്​ നി​ൽ​ക്കെ പി​ന്നി​ലൂ​ടെ പാ​ഞ്ഞ​ടു​ത്ത ആ​ന ഇ​ന്ദി​ര​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഓ​ട്ടോ​റി​ക്ഷ തു​മ്പി​കൈ​യി​ലെ​ടു​ത്ത്​ എ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​രേ​ഷ്​ കു​മാ​ർ മ​രി​ച്ചു. മൂ​ന്നാ​ർ ക​ന്നി​മ​ല എ​സ്​​റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി ല​യ​ങ്ങ​ൾ​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ജ​നു​വ​രി 22ന്​ ​കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ ചി​ന്ന​ക്ക​നാ​ൽ സ്വ​ദേ​ശി സൗ​ന്ദ​ർ​രാ​ജ​നെ ച​ക്ക​ക്കൊ​മ്പ​ൻ എ​ന്ന കാ​ട്ടാ​ന ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി. ജ​നു​വ​രി 23ന്​ ​തെ​ൻ​മ​ല എ​സ്​​റ്റേ​റ്റി​ൽ വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി കെ. ​പോ​ൾ രാ​ജും കാ​ട്ടാ​ന​യു​ടെ ആ​ക്രാ​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

തെ​മ​ല ലോ​വ​ർ ഡി​വി​ഷ​നി​ൽ കാ​ന്‍റീ​നി​ൽ നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്ക്​ പോ​കു​​ന്ന​തി​നി​​ടെ​യാ​ണ്​ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​ത്. ജ​നു​വ​രി എ​ട്ടി​ന്​ തോ​ണ്ടി​മ​ല പ​ന്നി​യാ​ർ എ​സ്​​റ്റേ​റ്റി​ൽ തേ​യി​ല കൊ​ളു​ന്ത്​ നു​ള്ളാ​ൻ പോ​യ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ പ​രി​മ​ള​വും ​ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു.

മു​ള്ള​രി​ങ്ങാ​ട്​ കാ​ട്ടാ​ന​പ്പേ​ടി​യി​ൽ

എ​ന്തി​നാ​ണോ മു​ള്ള​രി​ങ്ങാ​ട്ടു​കാ​ർ പേ​ടി​ച്ച​ത്,​ അ​ത് ത​ന്നെ​ സം​ഭ​വി​ച്ചു. കാ​ട്ടാ​ന​യു​ടെ കൊ​ല​വി​ളി മു​ഴ​ങ്ങി. ഹൈ​റേ​ഞ്ചി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ങ്കി​ലും വ​ണ്ണ​പ്പു​റം പോ​ലു​ള്ള പ്ര​ദേ​ശ​ത്ത്​ അ​ടു​ത്ത കാ​ല​ത്തൊ​ന്നും കാ​ട്ടാ​ന മ​നു​ഷ്യ​ജീ​വ​ൻ അ​പ​ഹ​രി​ച്ചി​ട്ടി​ല്ല. മു​ള്ള​രി​ങ്ങാ​ട്​ ഏ​റെ നാ​ളാ​യി കാ​ട്ടാ​ന ശ​ല്യം നി​ല നി​ൽ​ക്കു​ന്നു​ണ്ട്. നാ​ലു വ​ർ​ഷ​മാ​യി പ​ത്തോ​ളം കാ​ട്ടാ​ന​ക​ളാ​ണ് നാ​ടി​നെ പേ​ടി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ണ്ണ​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പൈ​ങ്ങോ​ട്ടൂ​ർ, ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് മു​ള്ള​രി​ങ്ങാ​ട്. നേ​ര്യ​മം​ഗ​ലം വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഭാ​ഗം. ന​ല്ല ഗ​താ​ഗ​ത സൗ​ക​ര്യ​വും അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ​യു​ള്ള മേ​ഖ​ല. നാ​ലു​വ​ർ​ഷം മു​മ്പ്​ വ​രെ ഒ​രു പ്ര​ശ്‌​ന​വു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് കു​റ​ച്ച് കാ​ട്ടാ​ന​ക​ൾ വ​ന​ത്തി​ൽ നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്. എ​ത്ര​യൊ​ക്കെ ശ്ര​മി​ച്ചി​ട്ടും ഇ​വ കാ​ടു​ക​യ​റി​യി​ല്ല.

വ​നം​വ​കു​പ്പി​ന്റെ തേ​ക്കും​കൂ​പ്പ് ഇ​വി​ടു​ണ്ട്. ആ​ളു​ക​ൾ തു​ര​ത്തു​മ്പോ​ൾ ഇ​വി​ടേ​ക്ക് ക​യ​റു​ന്ന കാ​ട്ടാ​ന വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങും. നാ​ലു വ​ർ​ഷം​കൊ​ണ്ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം തു​ട​ങ്ങി. തേ​ക്കി​ൻ​കൂ​പ്പി​ൽ സൗ​ര​വേ​ലി കെ​ട്ടി​യെ​ങ്കി​ലും ആ​ന​ക​ൾ മി​ക്ക​തും അ​തി​നി​പ്പു​റം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല.

കൂ​ടാ​തെ സൗ​ര​വേ​ലി പൂ​ർ​ണ​മാ​യും കെ​ട്ടി​യ​തു​മി​ല്ല. തെ​ങ്ങ്, ക​മു​ക്, പൈ​നാ​പ്പി​ൾ, പ്ലാ​വ്, ത​ന്നാ​ണ്ടു​വി​ള​ക​ൾ എ​ല്ലാം ആ​ന​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി​ക​ളും ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ട്.

കാ​ടി​നു​ള്ളി​ലേ​ക്ക് തു​ര​ത്താ​ൻ ‘ചെ​യ്‌​സ് എ​ലി​ഫ​ന്റ് ഡ്രൈ​വ്​’

കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഒ​റ്റ​ക്കും കൂ​ട്ട​മാ​യും നി​ൽ​ക്കു​ന്ന ആ​ന​ക​ളെ കാ​ടി​നു​ള്ളി​ലേ​ക്ക് തു​ര​ത്താ​ൻ ‘ചെ​യ്‌​സ് എ​ലി​ഫ​ന്റ് ഡ്രൈ​വ്’ ന​ട​ത്താ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

ന​വം​ബ​ർ 30ന് ​വ​നം​വ​കു​പ്പ്, പൊ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, ദ്രു​ത​ക​ർ​മ​സേ​ന, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട 100 അം​ഗം സം​ഘം ആ​ന​ക​ളെ തു​ര​ത്താ​ൻ തു​ട​ങ്ങി. ഇ​തി​ന് മു​ന്നോ​ടി​യാ​യ സൗ​ര​വേ​ലി താ​ഴ്ത്തി. ര​ണ്ടു പ്രാ​വ​ശ്യം പ​രി​ശ്ര​മി​ച്ചി​ട്ടും ആ​ന​യെ തു​ര​ത്താ​ൻ പ​റ്റി​യി​ല്ല. ഇ​തോ​ടെ ശ്ര​മം ഉ​പേ​ക്ഷി​ച്ച് സൗ​ര​വേ​ലി ഉ​യ​ർ​ത്തി. പി​ന്നീ​ട് ആ​ന​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച വ​നം​വ​കു​പ്പ് ആ​ന ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​യെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഒ​രു മാ​സ​മാ​കു​ന്ന​തി​ന് മു​മ്പാ​ണ് മു​ള്ള​രി​ങ്ങാ​ട്ട് ദു​ര​ന്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​മ​യ​ൽ​ത്തൊ​ട്ടി പ​ള്ളി​ക്ക​വ​ല​യി​ൽ​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ അ​ക​ത്തു​മാ​റി പ​ശു​വി​നെ തി​ര​ക്കി​പ്പോ​യ അ​മ​ർ ഇ​ബ്രാ​ഹിം എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ന്റെ ജീ​വ​നാ​ണ് ന​ഷ്ട​മാ​യ​ത്.

കാട്ടാനകളെ ഭയന്നുള്ള ജീവിതം

പീ​രു​മേ​ട്: കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ വി​ല​സു​മ്പോ​ൾ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന മു​റ​വി​ളി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ആ​ന​ശ​ല്യം ത​ട​യാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

കൃ​ഷി​ഭൂ​മി​യി​ൽ ഇ​റ​ങ്ങി നാ​ശം വി​ത​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ ക​ർ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും സൃ​ഷ്ടി​ക്കു​ന്നു. 2014ൽ ​പെ​രു​വ​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പു​റ​ക്ക​യ​ത്ത് ഇ​റ​ങ്ങി​യ ആ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ചു. വാ​ഴ, തെ​ങ്ങ്, ക​മു​ക്​ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച ആ​ന​ക്കൂ​ട്ടം തൊ​ട്ട​ടു​ത്ത ഗ്രാ​മ​മാ​യ ക​ണ​യ​ങ്ക​വ​യ​ലി​ലും എ​ത്തി. ഇ​വി​ടെ​യും നാ​ശം വി​ത​ച്ച ആ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് മ​ധ്യ​ത്തി​ലെ പ​ള്ളി​മു​റ്റ​ത്തും എ​ത്തി. ആ​ന​ക​ൾ പു​ര​യി​ട​ങ്ങ​ളി​ൽ ക​യ​റി നാ​ശം വി​ത​ച്ച​ത് കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​രെ ബാ​ധി​ച്ചു. ഇ​ട​വി​ള​ക​ൾ ച​വി​ട്ടി ന​ശി​പ്പി​ച്ച​തോ​ടെ കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത് ക​ർ​ഷ​ക​രു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു.

പീ​രു​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ക്ക​ത്ത​ടം കോ​ള​നി​യി​ൽ 2016ൽ ​ആ​ദ്യ​മാ​യി ആ​ന ക​യ​റി. ഇ​പ്പോ​ഴും ശ​ല്യം തു​ട​രു​ക​യാ​ണ്. പ്ലാ​ക്ക​ത്ത​ട​ത്ത് എ​ത്തി​യ ആ​ന​ക​ൾ ക​ല്ലാ​ർ, അ​ഴു​ത​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റി. 2021 പീ​രു​മേ​ട് തോ​ട്ടാ​പ്പു​ര-​അ​ഴു​ത എ​ൽ.​പി സ്കു​ൾ-​ക​ച്ചേ​രി​ക്കു​ന്ന് തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും 2023ൽ ​ട്ര​ഷ​റി ഓ​ഫീ​സ് പ​രി​സ​രം സ​ർ​ക്കാ​ർ അ​ഥി​തി മ​ന്ദി​ര പ​രി​സ​രം മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പു​ര​യി​ട​ങ്ങ​ളി​ലെ കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. 2024ൽ ​ആ​ന​ക​ൾ കു​ട്ടി​ക്കാ​നം ജ​ങ്​​ഷ​ന് സ​മീ​പ​വും എ​ത്തി. 2016ൽ ​മൂ​ന്ന് ആ​ന​ക​ൾ എ​ത്തി​യ​ത് ഇ​പ്പോ​ൾ 12 എ​ണ്ണ​മാ​യി വ​ർ​ധി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്ക് സ​മീ​പ​മു​ള്ള വ​നം​വ​കു​പ്പി​നെ​റ യൂ​ക്കാ​ലി പ്ലാ​ന്‍റോ​ഷ​നു​ക​ളി​ൽ ത​മ്പ​ടി​ക്കു​ന്ന ആ​ന​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ ഇ​റ​ങ്ങി നാ​ശം വി​ത​ക്കു​ക​യാ​ണ്. പു​ര​യി​ട​ത്തി​ൽ ഇ​റ​ങ്ങു​ന്ന ആ​ന​ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​ട​ക്കം പൊ​ട്ടി​ച്ച് വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി വി​ടു​ക​യും ഇ​വ വീ​ണ്ടും മ​ട​ങ്ങി​യെ​ത്തു​ക​യും ചെ​യ്യു​ന്ന​ത്​ പ​തി​വാ​ണ്.

Tags:    
News Summary - This year, seven people were killed in Wild Elephant attacks in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.