2024 ലേക്ക്​ തിരിഞ്ഞുനോട്ടം; രൗദ്രം കാടിറങ്ങിയ വർഷം

തൊ​ടു​പു​ഴ: സം​ഭ​വ​ബ​ഹു​ല​മാ​യി​രു​ന്നു ജി​ല്ല​ക്ക്​ 2024. ഭൂ​വി​ഷ​യ​ങ്ങ​ളും വ​ന്യ​മൃ​ഗ ശ​ല്യ​വും പ​തി​വ്​ ​തെ​റ്റി​ച്ചി​ല്ല. ജി​ല്ല ക​ണ്ട വ​ലി​യ വ​ര​ൾ​ച്ച​ക്ക്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്​ ഈ ​വ​ർ​ഷ​മാ​ണ്. നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​വും അ​ര​ങ്ങ​റി. പ്ര​തീ​ക്ഷ​യേ​കി മൂ​ന്നാ​റി​ൽ സീ ​െ​പ്ല​യി​നി​ന്‍റെ വ​ര​വി​നും 2024 സാ​ക്ഷ്യം വ​ഹി​ച്ചു. ബു​ധ​നാ​ഴ്ച പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​​മ്പോ​ൾ ഒ​രു തി​രി​ഞ്ഞ്​ നോ​ട്ടം.

കാ​ട്ടാ​ന കൊ​ല​വി​ളി​യി​ൽ ന​ടു​ങ്ങി

കാ​ട്ടാ​ന​യാ​ക്ര​ണ​ത്തി​ൽ ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് ഏ​ഴു​പേ​ർ. ലോ​റേ​ഞ്ചാ​യ മു​ള്ള​രി​ങ്ങാ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത് അ​പൂ​ർ​വ സം​ഭ​വ​മാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ന്യ​ജീ​വി​യാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രു​ന്നു. തൊ​ടു​പു​ഴ​ക്ക​ടു​ത്ത് ക​രി​ങ്കു​ന്ന​ത്ത് വ​രെ പു​ലി​യി​റ​ങ്ങി. നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യും പു​ലി​യു​ടെ മ​ട ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മൂ​ന്നാ​റി​ലും പീ​രു​മേ​ട്ടി​ലും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ നൂ​റി​ല​ധി​കം പ​ശു​ക്ക​ളെ ക​ടു​വ​യും പു​ലി​യും കൊ​ന്നു.

ഭൂ​പ​തി​വ് ഭേ​ദ​ഗ​തി നി​യ​മ​വും പ്ര​തി​ഷേ​ധ​വും

ജി​ല്ല​യു​ടെ ഭൂ​മി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​ർ​ന്ന്​ കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ ഐ​ക​ക​ണ്ഠേ​ന പാ​സാ​ക്കി​യ ഭൂ​പ​തി​വ് ഭേ​ദ​ഗ​തി ബി​ൽ ഏ​ഴു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​ത് ഏ​പ്രി​ൽ 27നാ​യി​രു​ന്നു. 2023 സെ​പ്തം​ബ​ർ 14ന് ​നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മാ​സ​ങ്ങ​ളോ​ളം ത​ട​ഞ്ഞു​വ​ച്ച ശേ​ഷം ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ന് പി​റ്റേ​ന്ന് ഒ​പ്പി​ട്ട​ത്. ഗ​വ​ർ​ണ​ർ ബി​ല്ലി​ൽ ഒ​പ്പി​ടാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​നു​വ​രി ഒ​മ്പ​തി​ന് രാ​ജ്ഭ​വ​നി​ലേ​ക്ക് എ​ൽ.​ഡി.​എ​ഫ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

കു​ട്ടി ക്ഷീ​ര​ക​ർ​ഷ​ക​ന്​ വേ​ണ്ടി നാ​ട്​

2024 പി​റ​ന്ന​ത്​ ഒ​രു കു​ട്ടി​ക്ക​ർ​ഷ​ക​ന്‍റെ ക​ണ്ണീ​രു​മാ​യി​ട്ടാ​യി​രു​ന്നു. 2023 ഡി​സം​ബ​ർ 31ന് ​രാ​ത്രി​യാ​ണ് മാ​ത്യു ബെ​ന്നി എ​ന്ന കു​ട്ടി​യു​ടെ 22 പ​ശു​ക്ക​ളി​ൽ 13 എ​ണ്ണ​വും ക​പ്പ​ത്തൊ​ണ്ടി​ലെ സ​യ​നൈ​ഡ് വി​ഷ​ബാ​ധ​യി​ൽ ച​ത്ത​ത്. വാ​ർ​ത്ത​യാ​യ​തോ​ടെ കേ​ര​ള​മെ​മ്പാ​ടും നി​ന്ന്​ സ​ഹാ​യ​മൊ​ഴു​കി​യെ​ത്തി. മ​മ്മൂ​ട്ടി, പൃ​ഥി​രാ​ജ്, ജ​യ​റാം, ലു​ലു ഗ്രൂ​പ്പ്, മി​ൽ​മ തു​ട​ങ്ങി​യ​വ​ർ സാ​മ്പ​ത്തി​ക​മാ​യും സ​ഹാ​യി​ച്ചു. മ​ന്ത്രി​മാ​രാ​യ ജെ. ​ചി​ഞ്ചു​റാ​ണി​യും റോ​ഷി അ​ഗ​സ്റ്റി​നും വീ​ട്ടി​ലെ​ത്തി ഇ​ൻ​ഷു​റ​ൻ​സു​ള്ള അ​ഞ്ച് ക​റ​വ പ​ശു​ക്ക​ളെ ലൈ​വ്‌​സ്റ്റോ​ക്ക് ബോ​ർ​ഡ് വ​ഴി ന​ൽ​കി. ഗ​ർ​ഭി​ണി​ക​ളാ​യ മൂ​ന്ന് പ​ശു​ക്ക​ളെ സി.​പി.​എം ന​ൽ​കി. പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ ഒ​രു പ​ശു​വി​നെ​യും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ര​ണ്ട് പ​ശു​ക്ക​ളെ​യും മൂ​രി​ക്കി​ടാ​വി​നെ​യും ന​ൽ​കി.

പ​തി​വ്​ തെ​റ്റാ​തെ മു​ല്ല​പ്പെ​രി​യാ​ർ

ആ​ഗ​സ്റ്റി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ഗ​സ്റ്റി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​തോ​ടെ ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം വീ​ണ്ടും അ​ണ​ക്കെ​ട്ട് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ സ​മ​ര​സ​മി​തി, സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന പെ​രി​യാ​ർ​വാ​ലി പ്രൊ​ട്ട​ക്ഷ​ൻ മൂ​വ്‌​മെ​ന്റ് എ​ന്നീ സം​ഘ​ട​ന​ക​ൾ പു​തി​യ ഡാം ​എ​ന്ന ആ​വ​ശ്യ​വു​മാ​യി വീ​ണ്ടും പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ ഡി​സം​ബ​റി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ ത​മി​ഴ്നാ​ട്​ ആ​ദ്യം അ​നു​മ​തി നി​ഷേ​ധി​ച്ചു.

പി​ന്നീ​ട് സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് അ​നു​മ​തി ന​ൽ​കി. പി​ന്നാ​ലെ ഡാം ​ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കു​മെ​ന്ന ത​മി​ഴ്നാ​ട് മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യി.

നീ​തി കി​ട്ടാ​തെ വ​ണ്ടി​പ്പെ​രി​യാ​റി​ലെ ആ​റു വ​യ​സ്സു​കാ​രി

വ​ണ്ടി​പ്പെ​രി​യാ​റി​ൽ ആ​റു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട അ​ർ​ജു​ന്റെ പി​തൃ​സ​ഹോ​ദ​ര​ൻ ഇ​ര​യു​ടെ അ​ച്ഛ​നെ​യും മു​ത്ത​ച്ഛ​നെ​യും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത് ജ​നു​വ​രി ആ​റി​നാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ർ​ജു​ന്റെ പി​താ​വി​ന്റെ അ​നി​യ​ൻ പാ​ൽ​രാ​ജ് (46) പൊ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു.

പീ​ഡ​ന​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ അ​ർ​ജു​ൻ ഹൈ​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ബോ​ണ്ട് ന​ൽ​കി​യ​ത് ഡി​സം​ബ​ർ 23നാ​യി​രു​ന്നു.

വേ​ന​ലി​ൽ ന​ശി​ച്ച​ത് 43,703 ഏ​ക്ക​ർ കൃ​ഷി

ഇ​ടു​ക്കി​യി​ൽ 43,703 ഏ​ക്ക​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് വേ​ന​ലി​ൽ ന​ശി​ച്ച​ത്. 30,183 ക​ർ​ഷ​ക​രു​ടെ ഏ​ല​വും കു​രു​മു​ള​കും കാ​പ്പി​യു​മെ​ല്ലാം ക​രി​ഞ്ഞു​ണ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ ന​ശി​ച്ച​ത് ഏ​ല​മാ​ണ്. 40,550 ഏ​ക്ക​ർ സ്ഥ​ല​ത്തെ ഏ​ല​മാ​ണ് ഇ​ല്ലാ​താ​യ​ത്. ഇ​തു​വ​ഴി 22,311 ക​ർ​ഷ​ക​ർ​ക്ക് 113 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

ഡീ​നി​ന്റെ ര​ണ്ടാ​മൂ​ഴം

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും കോ​ൺ​ഗ്ര​സി​ലെ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ലോ​ക്സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം. മൂ​ന്നാം വ​ട്ട​വും ഒ​രേ എ​തി​രാ​ളി​ക​ൾ ക​ച്ച​മു​റു​ക്കി​യി​റ​ങ്ങി​യ​പ്പോ​ൾ 1,33,727 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു ഡീ​നി​ന്റെ വി​ജ​യം.

മ​ന​സ്സാക്ഷി​യെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം

ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​റി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ത​ന്നെ മ​ര​വി​പ്പി​ക്കു​ന്ന​താ​യി മാ​റി. കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടി​ക​ട നെ​ല്ലാ​നി​ക്ക​ൽ വി​ജ​യ​ൻ, മ​ക​ളു​ടെ ആ​ൺ​കു​ഞ്ഞ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

2016ൽ ​പി​ഞ്ചു​കു​ഞ്ഞി​നേ​യും 2023ൽ ​കു​ട്ടി​യു​ടെ മു​ത്ത​ശ്ശ​നേ​യും കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ​താ​യി ഒ​ന്നാം പ്ര​തി​യും കു​ഞ്ഞി​ന്റെ അ​ച്ഛ​നു​മാ​യ പാ​റ​ക്ക​ട​വ് പു​ത്ത​ൻ പു​ര​യ്ക്ക​ൽ നീ​തീ​ഷ് (രാ​ജേ​ഷ്- 31) ക​ട്ട​പ്പ​ന പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

മ​ന്ത്ര​വാ​ദി​യെ​ന്ന പേ​രി​ൽ വി​ജ​യ​ന്റെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത നി​തീ​ഷാ​യി​രു​ന്നു മ​റ്റൊ​രു പ്ര​തി.

ചൊ​ക്ര​മു​ടി കൈ​യേ​റ്റം

കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​യാ​യ ചൊ​ക്ര​മു​ടി​യി​ൽ ന​ട​ന്ന ഭൂ​മി കൈ​യേ​റ്റം വ​ലി​യ ച​ർ​ച്ച​യാ​യി. അ​ടി​മാ​ലി സ്വ​ദേ​ശി സി​ബി ജോ​സ​ഫ് ചൊ​ക്ര​മു​ടി മ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി റോ​ഡ് വെ​ട്ടു​ക​യും മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തു​ക​യും ത​ട​യ​ണ നി​ർ​മ്മി​ക്കു​ക​യും അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ത്തു​ക​യും ചെ​യ്തെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കൈ​യേ​റ്റ വി​വാ​ദം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. ചൊ​ക്ര​മു​ടി​യി​ൽ ഭൂ​മി ഉ​ള്ള​വ​രു​ടെ ഹി​യ​റി​ങ്ങു​ക​ൾ അ​ഞ്ചെ​ണ്ണം ന​ട​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

മൂ​ന്നാ​റി​ൽ ജ​ല​വി​മാ​ന​മി​റ​ങ്ങി

ച​രി​ത്ര​നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം​കു​റി​ച്ച് മൂ​ന്നാ​റി​ലെ മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ന്റെ ഓ​ള​പ്പ​ര​പ്പി​ൽ മു​ത്ത​മി​ട്ട് സീ​പ്ലെ​യി​ൻ. ജി​ല്ല​യി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വി​മാ​ന​മി​റ​ങ്ങു​ന്ന​ത്‌. ന​വം​ബ​ർ 11നാ​ണ് കൊ​ച്ചി ബോ​ൾ​ഗാ​ട്ടി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സീ ​പ്ലെ​യി​ൻ മാ​ട്ടു​പ്പ​ട്ടി​യി​ൽ ഇ​റ​ങ്ങി​യ​ത്. പ​ദ്ധ​തി കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വൈ​ര്യ​വി​ഹാ​ര​ത്തി​ന് ത​ട​സ്സ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി​യ​ത് പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു.

ഷെ​ഫീ​ഖി​ന് 11 വ​ർ​ഷ​ത്തി​ന് ശേ​ഷം നീ​തി

അ​ഞ്ച് വ​യ​സു​കാ​ര​നാ​യ ഷെ​ഫീ​ഖി​നെ മ​ർ​ദി​ച്ച് ച​ല​ന ശേ​ഷി ഇ​ല്ലാ​താ​ക്കി​യ കേ​സി​ൽ 11 വ​ർ​ഷ​ത്തി​ന് ശി​ക്ഷ. അ​ച്ഛ​ന് ഏ​ഴു വ​ർ​ഷ​വും ര​ണ്ടാ​ന​മ്മ​ക്ക്​ പ​ത്തു​വ​ർ​ഷ​വും ക​ഠി​ന ത​ട​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ 2013 ജൂ​ലൈ 15നാ​ണ് ക​ട്ട​പ്പ​ന​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും മ​ർ​ദ​ന​ത്തി​ൽ ത​ല​ച്ചോ​റി​നും ന​ട്ടെ​ല്ലി​നു​മേ​റ്റ ക്ഷ​തം കാ​ര​ണം എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​നോ വ്യ​ക്ത​മാ​യി സം​സാ​രി​ക്കാ​നോ ക​ഴി​യി​ല്ല. പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ചു​ള്ള ബു​ദ്ധി​വ​ള​ർ​ച്ച​യു​മി​ല്ല. ഇ​പ്പോ​ൾ 17 വ​യ​സു​ള്ള ഷെ​ഫീ​ഖി​നെ പോ​റ്റ​മ്മ രാ​ഗി​ണി​യാ​ണ് നോ​ക്കു​ന്ന​ത്.

നൊ​മ്പ​ര​മാ​യി വ്യാ​പാ​രി​യു​ടെ മ​ര​ണം

നി​ക്ഷേ​പ​തു​ക തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് മു​മ്പി​ൽ വ്യാ​പാ​രി​യാ​യ മു​ള​ങ്ങാ​ശ്ശേ​രി​ൽ സാ​ബു (56) ഡി​സം​ബ​ർ 20ന് ​ജീ​വ​നൊ​ടു​ക്കി​യ​ത് സം​സ്ഥാ​ന​മൊ​ട്ടാ​കെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. സൊ​സൈ​റ്റി​യി​ലെ സെ​ക്ര​ട്ട​റി​യ​ട​ക്കം മൂ​ന്ന് ജീ​വ​ന​ക്കാ​രു​ടെ പേ​ര് ആ​ത്മ​ഹ​ത്യ ക്കു​റി​പ്പി​ൽ എ​ഴു​തി വെ​ച്ചി​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹം തൂ​ങ്ങി മ​രി​ച്ച​ത്.

ആ​രോ​പ​ണ വി​ധേ​യ​രാ​യ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്ക്​ കേ​സെ​ടു​ത്തു. ഇ​വ​രെ സൊ​സൈ​റ്റി​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Rewind 2024; wild beasts attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.