കുമളി: നനുത്ത കാറ്റും മഴയും കോടമഞ്ഞും നിറഞ്ഞ അന്തരീക്ഷത്തിൽ പുതുവർഷത്തെ വരവേൽക്കാൻ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്.
ക്രിസ്മസ് അവധി ദിനത്തിനു മുമ്പ് ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് തേക്കടിയിൽ തുടരുകയാണ്. തേക്കടി, കുമളി മേഖലകളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തേക്കടി തടാകത്തിലെ ബോട്ട് സവാരി ആസ്വദിച്ചാണ് സഞ്ചാരികളുടെ മടക്കം. കുടുംബങ്ങളുമായി എത്തുന്ന സഞ്ചാരികൾക്ക്, സ്വന്തമായി വാടകക്ക് എടുക്കാൻ കഴിയുംവിധം രണ്ട് ചെറിയ ബോട്ടുകൾ തടാകത്തിൽ സർവീസ് നടത്തുന്നത് സീസണിലെ തിരക്കിൽ സഞ്ചാരികൾക്ക് ഏറെ ആശ്വാസമാകുന്നുണ്ട്.
വനം വകുപ്പിന്റെ രണ്ട് ചെറിയ ബോട്ടുകളിലായി 36 പേർക്ക് തടാകത്തിൽ യാത്ര ചെയ്യാം.തേക്കടിയിലെത്തിയ സഞ്ചാരികൾ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ സത്രം, ഗവി എന്നിവിടങ്ങളും സന്ദർശിക്കുന്നുണ്ട്. മലയാളികൾ, തമിഴ്നാട് അതിർത്തിയിലെ മുന്തിരിത്തോപ്പുകളും സന്ദർശിച്ചാണ് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.