തൊടുപുഴ: എൻ.ജി.ഒ യൂനിയൻ 26ന് തൊടുപുഴയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ ജില്ല മാർച്ചിലും ധർണയിലും 3000 വനിതകളെ അണിനിരത്താൻ യൂനിറ്റ്തല വനിത കൺവെൻഷനുകൾ തീരുമാനിച്ചു. 60 യൂനിറ്റ് കേന്ദ്രങ്ങളിൽ വനിത കൺവെൻഷനുകൾ സംഘടിപ്പിച്ചു. തൊടുപുഴ വെസ്റ്റ് ഏരിയയിൽ നടന്ന വനിത കൺവെൻഷനുകൾ ജില്ല വൈസ് പ്രസിഡന്‍റ് നീന ഭാസ്കരൻ, ജില്ല കമ്മിറ്റി അംഗം കെ.എ. ബിന്ദു, സി.പി. യമുന, എൻ.കെ. ജയദേവി, റോഷ്‌നി ദേവസ്യ, സൂര്യ ഉണ്ണികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.