മൂലമറ്റം: വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരിച്ച സംഭവത്തിൽ ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. സുരക്ഷ വീഴ്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട മനുവിന്‍റെ ശരീരത്ത് രണ്ടിടത്ത് വൈദ്യുതാഘാതമേറ്റ അടയാളമുണ്ട്. മനുവിനോടൊപ്പം പോയ സബ് എൻജിനീയറുമായി എത്തിയ അന്വേഷണസംഘം അപകടം നടന്ന സംഭവം പുനരാവിഷ്‌കരിച്ചിരുന്നു. മൊഴികളിൽ വ്യത്യാസമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ട്രാൻസ്‌ഫോറിലെ ജോലിചെയ്യാൻ പോകുമ്പോൾ എടുക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായതായും കണ്ടെത്തി. അപകടം ഉണ്ടായാൽ 0.25 മില്ലീ സെക്കൻഡിൽ ട്രിപ്പാകുന്ന റിലേ സംവിധാനം സ്ഥാപിക്കുന്നതിന് നിയമപരമായ അംഗീകാരമുള്ളത്. എന്നാൽ, അഞ്ച് സെക്കൻഡിൽ ട്രിപ്പാകുന്ന രീതിയിലാണ് റിലേ സംവിധാനമാണ് ഇവിടെയുള്ളത്. ഇതിനെതിരെ മുമ്പും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽനിന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി എടുത്തില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ അപകടത്തിന്‍റെ വ്യക്തമായ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളെന്ന് ജില്ല ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ആർ. രാജേഷ് ബാബു പറഞ്ഞു. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരായ എസ്. ശ്യാം മുരാരി, എസ്. ശ്രീജ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.