കാട്ടാന കടക്കാതെ കിടങ്ങ് തീര്‍ത്തു; വിരിഞ്ഞപാറക്കാർക്ക്​ ആശ്വാസം

യു.എന്‍.ഡി.പി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത് അടിമാലി: കാട്ടാനകൂട്ടങ്ങള്‍ ഉറക്കം കെടുത്തിയ വിരിഞ്ഞപാറ ആദിവാസി കോളനിക്കാർക്ക്​ ഒടുവിൽ ആ​ശ്വാസം. വനംവകുപ്പിന്റെ നേതൃത്വത്തിൽ വനത്തെയും ജനവാസ കേന്ദ്രത്തെയും വേര്‍തിരിച്ച് കിടങ്ങ് തീര്‍ത്തതോടെയാണ്​ ഇത്​. താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റിന്റെ അതിരിലൂടെയാണ്​ കാട്ടാനകള്‍ വിരിഞ്ഞപാറയില്‍ എത്തിയിരുന്നത്. കൂട്ടത്തോടെ എത്തി ചക്ക, വാഴ, കമുക്, തെങ്ങ് മുതലായ കൃഷികൾ ഇവ അകത്താക്കിയിരുന്നു. മാങ്കുളം ഡി.എഫ്.ഒ ജയചന്ദ്രന്റെ നേതൃത്വത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. താളുംകണ്ടം വന സംരക്ഷണ സമിതിയിലെ അംഗങ്ങളും വിരിഞ്ഞപാറയിലെ ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും വനംവകുപ്പിന് സഹായവുമായി ഒപ്പം നിന്നു. ട്രൈബല്‍ സെറ്റില്‍മെന്റിന്റെ അതിര്‍ത്തിയില്‍ നിലവിലുണ്ടായിരുന്ന സോളാര്‍ വൈദ്യുതിവേലിയുടെ ശേഷി വർധിപ്പിക്കുകയും വിരിഞ്ഞപാറയോട് ചേര്‍ന്നുള്ള വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ പുതിയ സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. താളുംകണ്ടം വനസംരക്ഷണ സമിതിയും വനം വകുപ്പും സംയുക്തമായി യു.എന്‍.ഡി.പിയില്‍ നിന്ന്​ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇനിയും വന്യജീവി ശല്യം നിലനില്‍ക്കുന്ന പ്രദേശങ്ങളെക്കുറിച്ചും ചെയ്യേണ്ട പ്രതിവിധികളെക്കുറിച്ചും വിദഗ്​ധസംഘം പഠനം നടത്തുകയാണെന്ന് ഡി.എഫ്.ഒ പറഞ്ഞു. വിരിഞ്ഞപാറ മേഖലയെ കാട്ടാന ശല്യത്തില്‍നിന്ന്​ പൂര്‍ണമായി മുക്തമാക്കാന്‍ ഈ നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്ന് മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവന്‍ പറഞ്ഞു. idl adi 6 dfo ചിത്രം- മാങ്കുളം വിരിഞ്ഞപാറയില്‍ വനംവകുപ്പ് തീര്‍ത്ത കിടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.