​ശൂലപ്പാറയിൽ കാട്ടാനക്കൂട്ടം വീടുകള്‍ തകര്‍ത്തു

നെടുങ്കണ്ടം: ശൂലപ്പാറയിലും തേവരംമെട്ടിലും കാട്ടാനക്കൂട്ടത്തി​ൻെറ വിളയാട്ടത്തിൽ നാല്​ വീടുകൾ തകര്‍ന്നു. ശനിയാഴ്ച പുലര്‍​ച്ച മൂന്നുമണിയോടെയാണ്​ ആനകൾ ജനവാസ മേഖലയില്‍ ഭികരാന്തരീക്ഷം സൃഷ്​ടിച്ചത്​. ഇവിടെ ആകെയുള്ള 12വീടുകളിലാണ്​ നാലെണ്ണം തകര്‍ത്തത്. നെടുങ്കണ്ടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡാണിത്​. കല്ലാര്‍, കുമളി ഡിവിഷനുകളിലെ വനംവകുപ്പുകാര്‍ ആനക്കുട്ടത്തെ വിരട്ടി ഓടിച്ചു. തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് മലകയറിയെങ്കിലും ആനക്കൂട്ടം വനത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ തേവാരംമെട്ട് നിവാസികള്‍ക്ക്്്്്്് തിരുവോണ ദിനത്തിലും കാട്ടാനയെ പേടിച്ച് രാത്രിയില്‍, ഉറക്കമിളച്ച് കാവലിരിക്കേണ്ടി വന്നു. ഏതാനും ദിവസങ്ങളായി മേഖലയില്‍ കാട്ടാനശല്യം രൂക്ഷമാണ്. ഒരു കുട്ടിയാന അടക്കം മൂന്ന് ആനകളാണ് ജനവാസ മേഖലക്ക് സമീപം തമ്പടിച്ചത്. ഉത്രാട ദിനത്തില്‍ രാത്രിയില്‍ എട്ടരയോടെയാണ് കാട്ടാനക്കൂട്ടം തേവാരംമെട്ട് മുതുവാന്‍ കുടിക്ക്​ സമീപം എത്തിയത്. തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പും ​േചർന്ന്​ പടക്കംപൊട്ടിച്ച് ആനകളെ ഓടിക്കാന്‍ ശ്രമിച്ചു. പുലര്‍ച്ച മൂന്നുമണിയോടെയാണ് ഇവ കാട്ടിലേക്ക് മടങ്ങിയത്. തമിഴ്നാട് വനമേഖലയോട് ചേര്‍ന്ന് തേവാരംമെട്ടില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. വീടുകള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്ന പ്രദേശമാണിവിടം. രാത്രിയില്‍, മഞ്ഞും മഴയും ഉണ്ടെങ്കില്‍, ഇല്ലികാടുകളോട് ചേര്‍ന്ന പുല്‍മേടുകളില്‍ നിലയുറപ്പിക്കുന്ന ആനകളെ കാണാന്‍ സാധിക്കില്ല. പ്രദേശത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. നിലവില്‍ മരങ്ങളിലും മറ്റും സി.എഫ്.എല്‍ ലൈറ്റുകള്‍ സ്ഥാപിച്ചാണ് വെളിച്ചം എത്തിക്കുന്നത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ ട്രഞ്ചി​ൻെറ വ്യാപ്തി വര്‍ധിപ്പിക്കണമെന്നും ഫെന്‍സിങ് സ്ഥാപിച്ച്​ കൃഷിയിടങ്ങളിലേക്ക് ആന കടക്കുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ----------- idl ndk ശൂലപ്പാറയില്‍ കാട്ടാന തകര്‍ത്ത വീടുകളിലൊന്ന്്്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.