അടിമാലി: കാട്ടാന ശല്യം ഒഴിവാക്കാന്‍ വൈദ്യുതി വേലി സ്ഥാപിക്കുകയും വനംവകുപ്പിൻെറ നേതൃത്വത്തില്‍ കര്‍മസേന രൂപവത്കരിക്കുകയും ചെയ്തെങ്കിലും ആദിവാസി കോളനികളില്‍ കാട്ടാന ഭീതി ഒഴിയുന്നില്ല. നേര്യമംഗലം റേഞ്ചില്‍ വാളറ ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലെ അഞ്ചാംമൈല്‍, പാട്ടയടമ്പ്, കുളമാംകുഴി കോളനികളില്‍ താമസിക്കുന്നവരാണ് വന്യജീവി ശല്യത്തിൽ പൊറുതിമുട്ടുന്നത്. വൈദ്യുതി വേലി തീര്‍ത്തിട്ടുണ്ടെങ്കിലും ഇവയിലേറെയും കാട്ടാനകള്‍തന്നെ നശിപ്പിച്ചു. കൃത്യമായ അറ്റകുറ്റപ്പണിയും സംരക്ഷണവുമില്ലാത്തതിനാല്‍ വൈദ്യുതി നിലച്ചതാണ് നശിക്കാന്‍ കാരണം. ഇതോടെ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതിയാണ് പാഴായത്. ദിവസവും രാത്രിയില്‍ കൃഷിയിടങ്ങളിലെത്തുന്ന കാട്ടാനാകള്‍ സര്‍വതും നശിപ്പിക്കുകയാണ്. പകല്‍ പോലും വനത്തിലേക്ക് കയറിപ്പോകാന്‍ ഇവ കൂട്ടാക്കുന്നില്ല. ഇതോടെ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വിദ്യാർഥികളെ സ്‌കൂളില്‍ അയക്കാനോ പറ്റാത്ത സാഹചര്യമാണ്. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ആദിവാസി മേഖലകളാണ് ഇത്. ഈ വനമേഖലയുടെ ഭാഗമായ കാഞ്ഞിരവേലിയിലും കാട്ടാനശല്യം രൂക്ഷമാണ്. ആവറുകുട്ടി വനമേലയില്‍നിന്ന് ദേവിയാര്‍ പുഴ മുറിച്ച് കടന്നാണ് കാട്ടാനകള്‍ എത്തുന്നത്. ആറാംമൈല്‍ ഫോറസ്റ്റ് സ്‌റ്റേഷനും നേര്യമംഗലം റേഞ്ച് ഓഫിസിനും ഏറ്റവും അടുത്ത് കിടക്കുന്ന പ്രദേശവുമാണ്. എന്നാല്‍, വനംവകുപ്പ് തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി. നേര്യമംഗലം റേഞ്ച് ഓഫിസില്‍നിന്ന് കേവലം ഒരുകിലോമീറ്റര്‍ അകലത്തിലുള്ള നേര്യമംഗലം സര്‍ക്കാര്‍ കൃഷിഫാമില്‍ പോലും കാട്ടാനകളെത്തി നാശമുണ്ടാക്കുന്നു. പെരിയാര്‍ നീന്തിക്കടന്നാണ് കൃഷിഭാമില്‍ കാട്ടാനകള്‍ എത്തുന്നത്. കാഞ്ഞിരവേലിയില്‍ ഒറ്റയായും കൂട്ടമായുമൊക്കെ കാട്ടാനകള്‍ എത്താറുണ്ട്. idl adi 2 ana ചിത്രം.. അഞ്ചാംമൈലില്‍ കാട്ടാനകള്‍ നശിപ്പിച്ച വൈദ്യുതി വേലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.