'ഇസ്​ലാം: ആശയ സംവാദത്തി​െൻറ സൗഹൃദനാളുകൾ' കാമ്പയിന്​ തുടക്കം

'ഇസ്​ലാം: ആശയ സംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയിന്​ തുടക്കം തൊടുപുഴ: സംസ്ഥാനത്ത് അടുത്തകാലത്ത് രൂപപ്പെട്ട മുസ്​ലിംവിരുദ്ധ തെറ്റിദ്ധാരണകൾ ആശയസംവാദത്തിലൂടെ നീക്കാനാണ് ജമാഅത്തെ ഇസ്​ലാമി കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെകട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. 'ഇസ്​ലാം: ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ജില്ലതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.എം. ഷാജഹാൻ നദ്​വി അധ്യക്ഷത വഹിച്ചു. ഇമാം കൗൺസിൽ ചെയർമാനും കാരിക്കോട്​ നൈനാർ പള്ളി ഇമാമുമായ നൗഫൽ കൗസരി, ദക്ഷിണ കേരള ജംഈയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബൂഹംദ ഷഹീർ മൗലവി, മുസ്​ലിം ലീഗ്​ ജില്ല ജനറൽ സെക്രട്ടറി അബ്ബാസ്​, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ കെ.എസ്​. സുബൈർ, ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ്​ ഐഷ ബാവ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഹാരിസ്​ അടിമാലി, എസ്​.ഐ.ഒ ജില്ല പ്രസിഡൻറ്​ അമൽഷാ അഷ്​റഫ്​ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി ഇ.എം. അബ്​ദുൽകരീം സ്വാഗതവും തൊടുപുഴ ഏരിയ പ്രസിഡൻറ്​ പി.പി. കാസിം മൗലവി നന്ദിയും പറഞ്ഞു. ----------- TDL JAMAATHE ISLAMI 'ഇസ്​ലാം: ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ജില്ലതല ഉദ്​ഘാടനം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ​െ​താടുപുഴയിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.