എൽ.പി, യു.പി റാങ്ക് ഹോൾ​േഡ​ഴ്​സ് സമരത്തിലേക്ക്

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ ജില്ലയിലെ ഡി.ഡി.ഇ ഓഫിസുകൾക്ക് മുന്നിലും കലക്ടറേറ്റ് കേന്ദ്രങ്ങളിലും സമരം നടത്താൻ​ ഓൾ കേരള എൽ.പി, യു.പി റാങ്ക് ഹോൾ​േഡഴ്​സ് യോഗം തീരുമാനിച്ചു. എൽ.പി, യു.പി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അധ്യാപക ഒഴിവുകൾ ഉടൻ പി.എസ്​.സിക്ക് റിപ്പോർട്ട് ചെയ്യുക, സംസ്ഥാനത്തെ വിവിധ ബി.ആർ.സികളിലേക്ക് ഡെപ്യൂട്ടേഷനിൽ അധ്യാപകർ പോയതുമൂലം ഉണ്ടായ ഒഴിവുകൾ പി.എസ്​.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ സമരം. നിരവധിതവണ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും എം.എൽ.എ മാർക്കും അധ്യാപക സംഘടനകൾക്കും ഡി.ഡി.ഇക്കും നിവേദനങ്ങൾ നൽകിയിട്ടും അനുഭാവ പൂർണമായ ഒരു പ്രതികരണവും ഉണ്ടാകാത്തതുകൊണ്ടാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന്​ റാങ്ക് ഹോൾ​ഡേഴ്​സ്​​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.