മുച്ച​​ക്ര വാഹനങ്ങൾ പണിമുടക്കുന്നു; ഉപജീവനം മുട്ടി ഭിന്നശേഷിക്കാർ

ചെറുതോണി: സർക്കാർ നൽകിയ മുച്ചക്ര വാഹനത്തിൽ ജീവിതം സ്വപ്നംകണ്ട യുവാവിന് പാതിവഴിയിൽ ബ്രേക്ക് ഡൗൺ. ഭിന്നശേഷിക്കാര്‍ക്ക്​ സര്‍ക്കാര്‍ വാങ്ങിനല്‍കിയ മുച്ചക്രവാഹനങ്ങള്‍ കേടാകുന്നത് പതിവായതോടെ ഭാവി ജീവിതം കരുപ്പിടിപ്പിക്കാമെന്ന് സ്വപ്നം കണ്ടവരുടെ വഴിമുട്ടി. ഭിന്ന ശേഷിക്കാരനായ വാഴത്തോപ്പ് പ്രങ്ങാട്ടിൽ ബിനേഷിൻെറ സ്വപ്നമായിരുന്നു മുച്ചക്ര വാഹനം. ഇതു കിട്ടിയതോടെ ഒരു സ്വയംതൊഴിൽ കണ്ടെത്തി. എൽ.ഇ.ഡി ബൾബുകളുണ്ടാക്കി മുച്ചക്ര വാഹനത്തിൽ കൊണ്ടുപോയി വീടുവീടാന്തരം വിൽപന നടത്തിയായിരുന്നു ജീവിതം തള്ളിനീക്കിയിരുന്നത്. ഭിന്നശേഷിക്കാർ നൽകിയ മുച്ചക്ര വാഹനങ്ങൾ 90 ശതമാനവും ഗുണനിലവാരമില്ലാത്തവയാണെന്നാണ്​ ആക്ഷേപം. ബിനേഷി​േൻറതിന്​ സമാനമാണ്​ മിക്കവരുടെയും അനുഭവം. ഇത്തരം വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സ്​ കിട്ടാനില്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നു. അംഗപരിമിതരുടെ ജീവിത നിലവാരമുയര്‍ത്താനും തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കും സുഗമമായ യാത്രക്കുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2016ല്‍ മുച്ചക്ര വാഹനങ്ങള്‍ വാങ്ങി നല്‍കിയത്. എന്നാല്‍, അടുത്തിടെ ഈ വാഹനങ്ങള്‍ പലതും കേടായി. സര്‍ക്കാര്‍ ഇടപെട്ട് വാഹനം മാറിനല്‍കുന്നതിന്​ നടപടി വേണമെന്നാണ്​ ഭിന്നശേഷിക്കാരുടെ ആവശ്യം. ക്യാപ്ഷന്‍: യാത്രക്കിടെ ബിനേഷിൻെറ മുച്ചക്ര സ്കൂട്ടർ കേടായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.