ഭിന്നശേഷിക്കാര്‍ക്ക് സഹായഹസ്തം

മൂന്നാര്‍: കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന ഭിന്നശേഷിക്കാർക്ക്​ ധനസഹായ വിതരണം നടന്നു. വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, രേഹാസ്വിസ് പ്രോജക്​ട്​ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സഹായ വിതരണം. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്​ ഉദ്ഘാടനം ചെയ്തു. വിജയപുരം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി റീജനല്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍ അധ്യക്ഷതവഹിച്ചു. പോഷകാഹാര കിറ്റ്​ വിതരണ ഉദ്ഘാടനം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവീണ രവികുമാര്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം എം. ഭവ്യ, ഫാ. മൈക്കല്‍ വലയിഞ്ചിയില്‍, ഫാ. വിക്ടര്‍ ജോര്‍ജ്, സിസ്റ്റര്‍ ഫിലോ, അഭിരാമി, ജോയി ആന്‍റണി തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.