ചെറുതോണി: ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഏലം കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സ്പൈസസ് ബോര്‍ഡും ശക്തമായ ഇടപെടല്‍ നടത്തണമെന്ന് മുന്‍ ഇടുക്കി എം.പിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ് മരിയാപുരം മണ്ഡലം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവും കോവിഡും മൂലം വലിയതോതില്‍ സാമ്പത്തികത്തകര്‍ച്ച നേരിടുമ്പോഴാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ ഏലം കൃഷിയിൽ ഏര്‍പ്പെട്ടത്. സ്ഥിരമായി കൃഷിചെയ്യുന്നവരെ കൂടാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന പ്രവാസികളും ജോലി നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ നിരവധിപേരാണ് ഏലം കൃഷിയില്‍ അഭയം പ്രാപിച്ചത്. വിലയിലും ഗുണനിലവാരത്തിലും ഇടപെടേണ്ട സ്പൈസസ് ബോര്‍ഡ് അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. 800 രൂപയോളം ഒരുകിലോ ഏലക്ക ഉൽപാദിപ്പിക്കുന്നതിന് ചെലവാകുന്നുണ്ട്. 750 മുതല്‍ 850 രൂപ വരെയാണ് ഒരുകിലോ ഏലക്കക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. ബാങ്കുകള്‍ക്ക് പുറമെ മറ്റ് സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്പകള്‍ എടുത്താണ് ഭൂരിഭാഗം പേരും കൃഷിതുടങ്ങിയത്. അതുപോലെ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്യുന്നവരുമുണ്ട്. അതിനാല്‍ 1500 രൂപയെങ്കിലും വില കിട്ടിയാല്‍ മാത്രമേ ഏലം കര്‍ഷകര്‍ക്ക് രക്ഷയുള്ളൂ. മണ്ഡലം പ്രസിഡന്‍റ് സണ്ണി പുല്‍ക്കുന്നേല്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്‍റ് പ്രഫ. എം.ജെ. ജേക്കബ്, നിയോജകമണ്ഡലം പ്രസിഡന്‍റ് ജോയി കൊച്ചുകരോട്ട്, കര്‍ഷകയൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജില്ല സെക്രട്ടറി ടോമി തൈലംമനാല്‍, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ലാലു ജോണ്‍ കുമ്മിണിയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രജിനി ടോമി, പഞ്ചായത്ത് മെംബര്‍ ബിന്‍സി റോബി, തങ്കച്ചന്‍ കൊച്ചുകല്ലില്‍, ജയിംസ് പുത്തേട്ടുപടവില്‍, തങ്കച്ചന്‍ മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനം വന്യജീവി ആക്രമം: മാര്‍ച്ചും ധർണയും നടത്തി ചെറുതോണി: വന്യജീവി അക്രമണങ്ങളില്‍നിന്ന് കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനായി 1972 വനം വനം-വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യുക, മനുഷ്യവാസ മേഖലകളില്‍ കടന്നുകയറുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുവാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക യൂനിയന്‍ എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫിസിന്‍റെ മുന്നില്‍ മാര്‍ച്ചും ധർണയും നടത്തി. കര്‍ഷക യൂനിയന്‍ ജില്ല പ്രസിഡന്‍റ് ബിജു ഐക്കരയുടെ അധ്യക്ഷതയില്‍ നടത്തിയ സമരത്തില്‍ പ്രഫ.കെ.ഐ. ആന്‍റണി, ജോസ് പാലത്തിനാല്‍, ഷാജി കാഞ്ഞമ, ജിമ്മി മറ്റത്തിപ്പാറ,ജിന്‍സന്‍ വര്‍ക്കി, കെ.ജെ. സെബാസ്റ്റ്യന്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, എ.ഒ അഗസ്റ്റിന്‍, ടോമി ജോസഫ് കുന്നേല്‍, ടി.പി മല്‍ക്ക, ജോസ് കുഴികണ്ടം, കെ.എന്‍ മുരളി, ഷിജോ തടത്തില്‍, കര്‍ഷക യൂനിയന്‍ നേതാക്കളായ സിബി കിഴക്കേമുറി, ജോസഫ് പെരുവിലങ്ങാട്ട്, സിബി മാളിയേക്കല്‍, സണ്ണി കുര്യാച്ചന്‍ പൊന്നാമറ്റം, സണ്ണി കുഴിയംപ്ലാവില്‍, ജിജി വാളിയാങ്കല്‍, അനീഷ് കടുകുംമാക്കല്‍, സ്കറിയ കിഴക്കേല്‍,ജോര്‍ജ് മാക്സി തുടങ്ങിയവര്‍ സംസാരിച്ചു. TDL DHARNA വന്യജീവി അക്രമണങ്ങളില്‍ വനംവകുപ്പിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ച് കര്‍ഷക യൂനിയന്‍ എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.