നല്ലതണ്ണി പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതിക്ക്​ തുടക്കം

മൂന്നാര്‍: മൂന്നാറിലെ നല്ലതണ്ണി പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതികൾക്ക്​ തുടക്കം. യു.എന്‍.ഡി.പി, ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ യോഗം പഴയ മൂന്നാറിലെ ശിക്ഷക് സദനില്‍ നടന്നു. നദീതീരത്തെ ഖരമാലിന്യം പൂര്‍ണമായി നീക്കംചെയ്ത ശേഷം സൗന്ദര്യവത്കരണ നടപടി സ്വീകരിക്കും. മൂന്നുഘട്ടങ്ങളായി നടത്തുന്ന പ്രവര്‍ത്തനത്തില്‍ മൂന്നാംഘട്ടത്തില്‍ പുഴ ശുചിത്വത്തോടെ നിലനിര്‍ത്തുന്നതിന് നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പൊതു അവബോധം നല്‍കും. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പ്രവീണ രവികുമാര്‍ അധ്യക്ഷതവഹിച്ചു. നവകേരളം കര്‍മപദ്ധതി കോഓഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ആമുഖം അവതരിപ്പിച്ചു. ബംഗളൂരു സി.ഡി.ഡി പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. ദേവികുളം സബ് കലക്ടർ രാഹുല്‍ കൃഷ്ണശര്‍മ പങ്കെടുത്തു. ചിത്രം 1 നല്ലതണ്ണി പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിൽ​ ഡോ. ടി.എൻ. സീമ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.