ബേക്കേഴ്​സ് അസോ. ജില്ല സമ്മേളനം

ചെറുതോണി: ബേക്കറിയുമായി ബന്ധപ്പെട്ട് പലഹാരങ്ങൾ നിര്‍മിക്കുന്നവരും വിപണനം ചെയ്യുന്നവരുമുള്‍പ്പെടുന്ന ബേക്കേഴ്​സ് അസോ. കേരളയുടെ ജില്ല സമ്മേളനം ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് പി.എം. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോട്​ അനുബന്ധിച്ച് വിവിധ സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന ബേക്ക് എക്സ്പോയും സംഘടിപ്പിച്ചു. വിവിധ കമ്പനികളുടെ ഉൽപന്നങ്ങൾ, ബേക്കറികളിൽ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിച്ചു. ജില്ല പ്രസിഡന്‍റ് സന്തോഷ് പാല്‍ക്കോ അധ്യഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് വിജേഷ് വിശ്വനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു. റോയല്‍ നൗഷാദ്, സന്തോഷ് പുനലൂര്‍, ബിജു പ്രേംശങ്കര്‍, ലെനിൻ ഇടപ്പറമ്പില്‍, സജി പോള്‍, സതീഷ് സെൻട്രല്‍ എന്നിവര്‍ സംസാരിച്ചു. TDL Bakers ബേക്കേഴ്​സ് അസോ. കേരളയുടെ ജില്ല സമ്മേളനം പി.എം. ശങ്കരൻ ഉദ്​ഘാടനം ചെയ്യുന്നു ​ വാക്-ഇൻ ഇന്‍റർവ്യൂ ഇടുക്കി: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പി‍ൻെറ സഹായത്തോടെ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്-ഇൻ ഇന്‍റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ആറിന് രാവിലെ 10.30ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ അഭിമുഖത്തിന്​ ഹാജരാകണം. വിവരങ്ങൾക്ക്: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.