തൊടുപുഴ: കാഡ്‌സ് നേതൃത്വത്തിൽ മേടമാസത്തിലെ പത്താമുദയത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കാഡ്‌സ് ഗ്രീൻ ഫെസ്റ്റ് സമാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകർക്ക് അവാർഡുകൾ സമ്മാനിച്ചു. സമാപന സമ്മേളനം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൈവശ്രീ അവാർഡ് വിതരണം എം.ജി വി.സി ഡോ. സാബു തോമസ് നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൻ ജെസി ജോണി, ബിജു പറയന്നിലം, കെ.എം. ബാബു, എം.എൻ. ബാബു എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. നാടൻ വാഴക്ക ഉപയോഗിച്ച് കാഡ്‌സ് പുതുതായി വിപണിയിലിറക്കുന്ന പ്ലാൻറ്റൈൻ അപ്പപ്പൊടിയുടെ ലോഞ്ചിങ് ട്രാക്ക് പ്രസിഡൻറ് ജയിംസ് ടി.മാളിയേക്കലിന് നൽകി ചെറുകിട വ്യവസായ അസോ. പ്രസിഡൻറ് ബേബി ജോർജ് നിർവഹിച്ചു. കാഡ്‌സ് ചെയർമാൻ ആന്‍റണി കണ്ടിരിക്കൽ അധ്യക്ഷതവഹിച്ചു. ഗുരുദേവ ക്ഷേത്രത്തിൽ ഉത്സവം വെൺമണി: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി സുമിത് ചേർത്തല, മേൽശാന്തി രവീന്ദ്രൻ കല്ലേക്കാവുങ്കൽ, ക്ഷേത്രം ശാന്തി രാജൻ ജ്യോതി നിവാസ്, ആദിത്യൻ ശാന്തി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ചൊവ്വാഴ്ച പുലർകാല പതിവ് പൂജകൾക്ക് പുറമെ രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴിന് ഗുരുദേവ മഹാത്മ്യ പാരായണം, എട്ടിന് സമൂഹപ്രാർഥന, പതാക ഉയർത്തൽ, 10ന് നവകലശപൂജ, 11ന് ബ്രഹ്മകലശാഭിഷേകം, ഉച്ചപൂജ, ഒന്നിന് പ്രസാദ ഊട്ട്, 6.30ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, ഏഴിന് ഭജന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.