മൂന്നാറിലെ മാലിന്യ സംസ്കരണം: ഭൂമി ലഭിക്കാത്തത്​ തടസ്സമെന്ന്​ നിയമസഭ സമിതി

മൂന്നാർ: നിയമസഭ അഷ്വറന്‍സ് സമിതി മൂന്നാറിൽ യോഗം ചേർന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണം സംബന്ധിച്ച്​ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊര്‍ജം എന്നീ വകുപ്പുകള്‍ സ്വീകരിച്ചുവരുന്ന നടപടി നിവിലയിരുത്തി. ഭൂമി ലഭിക്കാത്തതാണ് മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കാന്‍ പ്രധാന തടസ്സമെന്ന്​ സമിതി ചെയര്‍മാന്‍ കെ.പി.എ. മജീദ്​ പറഞ്ഞു. പ്രശ്നത്തിന്​ പരിഹാരം കാണാൻ സര്‍ക്കാറിന് ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. മൂന്നാറിലും സമീപപ്രദേശങ്ങളിലും നിലനില്‍ക്കുന്ന മാലിന്യപ്രശ്നങ്ങൾക്കും വനം-പരിസ്ഥി പ്രശ്നങ്ങൾക്കും അടിസ്ഥന വികസനവുമായി ബന്ധപ്പെട്ട വിഷങ്ങൾക്കും നേരിട്ട് പരിഹാരം കാണാനാണ്​ സമിതി മൂന്നാർ സന്ദർശിച്ചത്. സമിതി അംഗങ്ങളായ ആന്‍റണി ജോണ്‍, വാഴൂര്‍ സോമന്‍, മുകേഷ്, സെബാസ്റ്റ്യൻ കുളത്തിങ്കല്‍ തുടങ്ങിയവരും പഞ്ചായത്ത് പ്രസിഡന്‍റുമാരായ കവിത കുമാര്‍, പ്രവീണ രവികുമാര്‍, ആനന്ദറാണി ദാസ്, ജില്ല പഞ്ചായത്ത് അംഗം ഭവ്യകണ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. TDL Meeting നിയമസഭ അഷ്വറന്‍സ് സമിതിയുടെ മൂന്നാറിൽ നടന്ന യോഗത്തിൽ ചെയർമാൻ കെ.പി.എ. മജീദ്​ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.