അടിമാലി: ആനച്ചാൽ-മൂന്നാർ റോഡിൽ ആനച്ചാൽ സെൻട്രൽ ജങ്ഷനിൽ രണ്ട് മീറ്ററോളം റോഡ് കൈവശപ്പെടുത്തി പൊതുഗതാഗതത്തിനും വഴിയാത്രക്കാർക്കും ഭീഷണിയായി മാറിയ ഓട്ടോ സ്റ്റാൻഡ് മാറ്റി സ്ഥാപിക്കാൻ വെള്ളത്തൂവൽ പഞ്ചായത്തിനോട് ആവശ്യപ്പെട്ട് മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പ്.
വിവരാവകാശ പ്രവർത്തകൻ എ.എം. അലി നൽകിയ പരാതിയിലാണ് നടപടി. ആനച്ചാൽ സെൻട്രൽ ജങ്ഷൻ മുതൽ ഏകദേശം 100 മീറ്ററോളം വരുന്ന റോഡ് കൈയടക്കി ടാക്സി ഓട്ടോ പാർക്ക് ചെയ്തു വരുന്നു.
നിത്യവും ഇവിടെ മറ്റ് വാഹനങ്ങളും ഓട്ടോ തൊഴിലാളികളുമായി കൈയാങ്കളിയും സംഘർഷവും നടന്നു വരുന്നു. ഇതിന് കാരണമാകുന്നത് ഓട്ടോറിക്ഷകൾ റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരിക്കുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് സഞ്ചാരം നടത്താൻ കഴിയാത്തതാണ് കാരണമായി മാറിയിരിക്കുന്നത്. ബസ് സ്റ്റോപ് ഉണ്ടെങ്കിൽപോലും ഇതിന് മുന്നിൽ പോലും ബസ് നിർത്തി ആളെ ഇറക്കുന്നതിനോ കയറ്റുന്നതിനോ കഴിയാത്ത അവസ്ഥയാണ്. മോട്ടോർ വാഹന വകുപ്പ് പരാതി ന്യായമാണെന്ന് കണ്ടാണ് പഞ്ചായത്തിനോട് ഓട്ടോ സ്റ്റാൻഡ് മാറ്റാൻ നടപടി വേണമെന്ന കത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.