നെടുങ്കണ്ടം: ജില്ലയില്‍ അകാരണമായി അടച്ചുപൂട്ടിയ പൊലീസ് കാന്‍റീനുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. നെടുങ്കണ്ടം, കട്ടപ്പന, അടിമാലി, തൊടുപുഴ, പീരുമേട് തുടങ്ങി ജില്ലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്‍റീനുകളാണ് ഒന്നര വര്‍ഷം മുമ്പ് പൂട്ടിയത്. ദിനേന ഒന്നേകാല്‍ ലക്ഷം രൂപ വരെ വിറ്റുവരവുണ്ടായിരുന്ന കാന്‍റീനും ഇതിൽ ഉണ്ടായിരുന്നു. അമിത ലാഭത്തിന് ശ്രമിക്കാതെ പൊതുജനങ്ങള്‍ക്ക് നല്ല ഭക്ഷണം കുറഞ്ഞ നിരക്കില്‍ വെച്ചുവിളമ്പിയിരുന്ന കാന്‍റീനുകളാണ് യാതൊരു മുന്നറിയിപ്പും കൂടാതെ അടച്ചു പൂട്ടിയത്. ഈ ഭക്ഷണ ശാലകള്‍ പൊലീസുകാര്‍ക്കും ഏറെ ഗുണകരമായിരുന്നു. കാന്‍റീനില്‍നിന്ന് ലഭിക്കുന്ന വരുമാനത്തില്‍നിന്ന് വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളിലും മറ്റും പട്ടണങ്ങളില്‍ കുടുങ്ങുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു പൊലീസ് കാന്‍റീനുകള്‍. ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് കാന്‍റീനുകൾ പൂട്ടിയത്. എന്നാല്‍, ഇതിൻെറ കാരണം ഇപ്പോഴും ആര്‍ക്കും അറിയില്ല. കാന്‍റീനുകള്‍ അടച്ചു പൂട്ടിയതോടെ ലക്ഷങ്ങള്‍ വിലവരുന്ന കെട്ടിടങ്ങളും ഉപകരണങ്ങളുമാണ് നശിക്കുന്നത്. മൂന്നാറില്‍ നല്ല നിലയില്‍ കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ ചില സ്വകാര്യ ഹോട്ടലുകളെ സഹായിക്കാനായി ദേവികുളത്തെ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വം ഇടപെട്ടതാണ് കാന്‍റീനുകൾ പൂട്ടിച്ചതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.