ചെറുതോണി: സര്‍ക്കാറിൻെറ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി വാഴത്തോപ്പില്‍ ഒരുക്കിയ 'എൻെറ കേരളം' ജില്ലതല പ്രദർശന-വിപണന മേളയില്‍ കൈയടിനേടി ഡോളിയും സ്റ്റെഫിയും ലെയ്കയും. ഇടുക്കി ഡോഗ് സ്‌ക്വാഡിലെ പരിശീലനം നേടിയ നായ്ക്കളാണ് മൂവരും. മേളയുടെ ആഘോഷനഗരിയില്‍ ഡോഗ് സ്‌ക്വാഡിൻെറ പ്രകടനം കാണികളുടെ കൈയടി നേടി. പരേഡ്, ഒബീഡിയന്‍സ്, ഫയര്‍ ജംപ്, ഹഡില്‍സ്, മയക്കുമരുന്ന് കണ്ടെത്തൽ, സ്ഫോടകവസ്തു കണ്ടെത്തൽ തുടങ്ങി ജില്ല ഡോഗ് സ്‌ക്വാഡിൻെറ മികവ് തെളിയിക്കുന്ന പ്രകടനങ്ങളാണ് കാഴ്ച്വെച്ചത്. ഡീഗിള്‍ ഇനത്തില്‍പ്പെട്ട ഡോളി സ്ഫോടകവസ്തു കണ്ടെത്തലിൽ കണിശത പുലര്‍ത്തിയപ്പോള്‍, ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ലെയ്ക മയക്കുമരുന്ന് കണ്ടെത്തുന്നതിലും സ്റ്റെഫി ഫയര്‍ ജംപിലും ഹഡില്‍സിലും കൃത്യത പുലര്‍ത്തി. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ നിർദേശപ്രകാരം ഡോഗ് സ്‌ക്വാഡ് ഇന്‍ ചാര്‍ജ് റോയി തോമസിൻെറ നേതൃത്വത്തിലായിരുന്നു പരിപാടി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ അജിത്, സി.പി.ഒമാരായ എബിന്‍, ജുബിന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശ്വാന സേനയുടെ പ്രകടനം. ഡോഗ് സ്‌ക്വാഡിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയദുരീകരണത്തിനും അവസരമൊരുക്കിയിരുന്നു. TDL Dog: ഇടുക്കി ഡോഗ് സ്‌ക്വാഡിലെ നായുടെ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.