ചെമ്മണ്ണാർ ഗ്യാപ് റോഡിൽ റോഡിന് വീതി കുറവെന്ന് ആക്ഷേപം

അടിമാലി: നിർമാണം നടക്കുന്ന ചെമ്മണ്ണാർ ഗ്യാപ് റോഡിൽ പഴയവിടുതിക്കും രാജാക്കാടിനുമിടയിലുള്ള ഭാഗത്ത് വീതി കുറവെന്ന് ആക്ഷേപം. എട്ട്​ മീറ്റർ വീതിയിൽ റോഡ് വേണ്ട സ്ഥാനത്ത് ചിലയിടങ്ങളിൽ ഏഴ്​ മീറ്ററിൽ താഴെയേ എടുത്തിട്ടുള്ളൂ. വില്ലേജ്​ ഓഫിസിന് 120 മീറ്റർ അകലെയുള്ള അപ്പയ്ക്കൽ ബെന്നിയുടെ വീടി‍ൻെറ മുൻഭാഗത്ത് ഏഴ്​ മീറ്ററിൽ താഴെ മാത്രമാണ് വീതി. റോഡി‍ൻെറ വശം കെട്ടാത്തതിനാൽ അപകട സാധ്യതയുമുണ്ട്. റോഡിനായി അടയാളപ്പെടുത്തിയ കല്ല് സ്ഥാപിച്ചിരിക്കുന്നത് പാതയിൽനിന്ന്​ ഒന്നര മീറ്ററോളം മാറിയാണ്. റോഡിനാവശ്യമായ ത‍ൻെറ സ്ഥലം ഏറ്റെടുക്കണമെന്നും അവിടെ കോൺക്രീറ്റ് വാൾ നിർമിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നും ബെന്നി കരാറുകാരെയും ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും പണി നടത്താൻ തയാറാകുന്നില്ലെന്നാണ് പരാതി. വീതി കൂട്ടി റോഡ് നിർമിക്കാത്ത പക്ഷം ഭാരവാഹനങ്ങൾ പോകുമ്പോൾ വശമിടിഞ്ഞ് വീടിന്​ അപകടമുണ്ടാകുമെന്നാണ് ബെന്നി പറയുന്നത്. നിർമാണം നടക്കുന്ന പഴയവിടുതി റേഷൻ കടയുടെ മുൻഭാഗത്തുള്ള വളവിലും ചില തൽപരകക്ഷികളുടെ സ്വാധീന പ്രകാരം ശരിയായ വീതിയെടുത്തില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. idl adi 3 road ചിത്രം. :ചെമ്മണ്ണാർ ഗ്യാപ് റോഡിൽ വീതി കുറഞ്ഞ ഭാഗത്തെ കട്ടിങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.