രാജാക്കാട് സാമൂഹിക ആരോഗ്യകേന്ദ്രം: കുട്ടികളുടെ വാർഡ് നിർമാണത്തിൽ അഴിമതിയെന്ന്

അടിമാലി: രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കുട്ടികളുടെ വാര്‍ഡിനായി പൂര്‍ത്തീകരിച്ച കെട്ടിടത്തി‍ൻെറ നിര്‍മാണത്തില്‍ അഴിമതിയെന്ന്​ ആരോപണം. സ്വകാര്യവ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സും തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ്​ വിഭാഗവും നേരിട്ടെത്തി പരിശോധന നടത്തി. കെട്ടിട നിര്‍മാണത്തിന്​ അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിച്ചില്ലെന്നും അശാസ്ത്രീയമാണെന്നുമാണ്​ പരാതി. ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ​വൈദ്യുതി കണക്​ഷൻ ലഭിച്ചിട്ടില്ലെന്നും കതകുകൾക്കും ജനലുകൾക്കും ബലക്ഷയമുണ്ടെന്നും ശുചിമുറിക്ക് തകരാറുള്ളതായും പരാതിയുണ്ട്​. താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം നടത്തിയ ആശുപത്രി ഇന്നും പരിമിതികള്‍ക്ക് നടുവിലാണ്​. സ്ഥിരമായി കിടത്തിച്ചികിത്സയും മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്താൻ നടപടി ഉണ്ടായിട്ടില്ല. സി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേൺ പോലും പൂർത്തിയാക്കിയിട്ടില്ല. കുട്ടികളുടെ വാർഡിന്​ 40ലക്ഷം രൂപ നിർമാണ ചെലവ് കാണിച്ചിട്ടുണ്ടെങ്കിലും 75 ശതമാനംപോലും വിനിയോഗിച്ചിട്ടില്ലെന്നും ബാക്കി തുക കരാറുകാരനും എൻജിനീയറും ചേര്‍ന്ന് കൈക്കലാക്കിയെന്നുമാണ് രാജാക്കാട് സ്വദേശി ജിബി കുര്യാക്കോസ് നല്‍കിയ പരാതിയിൽ പറയുന്നത്​. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലൻസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡയറക്​ടറേറ്റില്‍നിന്ന്​ നിര്‍ദേശം ലഭിക്കുന്ന മുറക്ക്​ വിശദമായ അന്വേഷണം നടത്തുമെന്ന്​ വിജിലന്‍സ് വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ്​ വിഭാഗവും ഫയലുകളും മറ്റും വിശദമായി പരിശോധിച്ചുവരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.