വ​ട്ട​വ​ട​ക്കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ട്

ശുദ്ധജലം ലഭിക്കാതെ വട്ടവടയിൽ അഞ്ഞൂറോളം കുടുംബങ്ങൾ

മൂന്നാർ: വട്ടവടയിലെ നിരവധി കുടുംബങ്ങൾക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ആക്ഷേപം. അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ കുടിവെള്ളത്തിനായി വലയുന്നത്.മറ്റ് പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കാൻ ടാങ്കും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വട്ടവടയിൽ മാത്രം ഇവയില്ല.

വർഷങ്ങളായി പഴത്തോട്ടത്തിൽ നാട്ടുകാർ നിർമിച്ച കുഴിയിൽനിന്ന് ഹോസുകൾ ഇട്ടാണ് വെള്ളം വട്ടവടയിൽ എത്തിക്കുന്നത്. ഈ കുഴിയാകട്ടെ, മഴക്കാലത്ത് കല്ലും ചളിയുംകൊണ്ട് നിറയും. ഓരോ തവണയും നാട്ടുകാരെത്തി ചളിമാറ്റി വേണം വെള്ളം എത്തിക്കാൻ.

മാത്രമല്ല, മൃഗങ്ങളും പക്ഷികളും ഇറങ്ങി വെള്ളക്കെട്ട് വൃത്തികേടാക്കുന്നതും പതിവാണ്. ഇതുമൂലം ശുദ്ധമായ കുടിവെള്ളം ഇവർക്ക് ലഭിക്കുന്നില്ല. ജലവിഭവ വകുപ്പോ പഞ്ചായത്ത് അധികൃതരോ പഴത്തോട്ടം ഭാഗത്ത് ടാങ്ക് സ്ഥാപിച്ച് പൈപ്പുകളിലൂടെ വെള്ളം എത്തിച്ചെങ്കിൽ മാത്രമേ വട്ടവടയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകൂവെന്നാണ് നാട്ടുകാർ പറയുന്നത്.

Tags:    
News Summary - 500 families in Vattavada are without clean water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.