തൊടുപുഴ: മധ്യവയസ്കയുടെ അണ്ഡാശയത്തിൽനിന്ന് 20 കിലോയുള്ള മുഴ നീക്കം െചയ്തു. ഇടുക്കി ഉപ്പുകുന്ന് സ്വദേശിനിയാണ് (45) തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായത്.
ശരീരത്തിന് ഭാരം കൂടിവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആറുമാസമായി വിവിധ ചികിത്സകൾ വിഫലമായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. ടി.ജെ. സിസിലി, അസി. പ്രഫസർമാരായ ഡോ. ജിസി സെബാസ്റ്റ്യൻ, ഡോ. അൽഫോൻസ, ഡോ. സലീന, സർജറി വിഭാഗം മേധാവി ഡോ.ഇ.ജെ. സാമുവൽ, ഡോ. മെബിൻ മാത്യു, അനസ്തേഷ്യ വിഭാഗം അസി. പ്രഫസർ ഡോ. രഞ്ജു നൈനാൻ, ഡോ.ബി. നബീൽ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.