വണ്ണപ്പറം: മിക്ക ദിവസങ്ങളിലും വഴിയിലാകുന്ന കെ.എസ്.ആർ.ടി.സി ബസിനെക്കൊണ്ട് വലയുകയാണ് യാത്രക്കാരും ബസ് ജീവനക്കാരും . രാവിലെ 8.50തിന് കട്ടപ്പനയില്‍നിന്ന് തുടങ്ങി തങ്കമണിവഴി ജില്ല ആസ്ഥാനത്ത് എത്തി അവിടെനിന്ന് തൊടുപുഴയിലും പിന്നീട് വൈകീട്ട് നാലിന് തൊടുപുഴയില്‍നിന്ന് തുടങ്ങി അഞ്ചിന് വണ്ണപ്പുറത്ത് എത്തി കഞ്ഞിക്കുഴി-ചേലച്ചുവട് തങ്കമണിവഴി 7.30ന് കട്ടപ്പനയില്‍ എത്തുന്നതാണ് സര്‍വിസ്.
നല്ല കലക്ഷനുള്ള സർവിസാണിത് .രാവിലെ ജില്ല ആസ്ഥാനത്തേക്കുള്ള ഉദ്യോഗസ്ഥരും വൈകീട്ട് വണ്ണപ്പുറത്തുനിന്ന് ഹൈറേഞ്ചിലേക്കുള്ള നിരവധി വിദ്യാർഥികളും യാത്രചെയ്യുന്ന ബസ് യാത്രക്കിടയിൽ വഴിയിൽ കിടക്കുന്നത് പതിവായതോടെ വരുമാനവും കുറയുകയാണ്.
സമയക്രമം പാലിക്കാൻ കഴിയാത്തതിനാൽ വിദ്യാർഥിനികളും സ്ത്രീകളും രാത്രി വൈകി വീട്ടിൽ എത്തേണ്ട സാഹചര്യവുമാണ്. ചെറുതോണിയിൽനിന്ന് തങ്കമണിവഴി കട്ടപ്പനക്കുള്ള അവസാന ബസും ഇതാണ്. ഇത് വഴിയിൽ കിടക്കുന്നത് യാത്രക്കാരെ ആകെ വലക്കുകയാണ്. നല്ല ബസ് ഇതുവഴി സർവിസിന് നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം കട്ടപ്പന ഡിപ്പോയാണ് നടപടി സ്വീകരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.