കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്താൻ തമിഴ്നാട് നീക്കംതുടങ്ങി. ഇതിെൻറ ഭാഗമായി പ്രധാന അണക്കെട്ട്, ഇതിെൻറ പിന്നിൽ ഗാലറി ഉൾെപ്പടെ ബലപ്പെടുത്തൽ നടത്തിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ സിമൻറ് ഗ്രൗട്ടിങ് നടത്താൻ തമിഴ്നാട് ഉന്നതാധികാര സമിതിയുടെ അനുമതി തേടി.
വെള്ളിയാഴ്ച അണക്കെട്ടിൽ നടന്ന ഉന്നതാധികാര സമിതി സന്ദർശനത്തിനുശേഷം ചേർന്ന യോഗത്തിലാണ് തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചത്. അണക്കെട്ടിലെ വിവിധ ഭാഗങ്ങൾ തുളച്ച് സിമൻറ് ഗ്രൗട്ടിങ് നടത്തുന്നത് സംബന്ധിച്ച പ്രാഥമികരേഖ തമിഴ്നാട് കേരളത്തിന് കൈമാറി. എന്നാൽ, വിശദ എസ്റ്റിമേറ്റും വിവരങ്ങളും നൽകിയശേഷം അനുമതി സംബന്ധിച്ച കാര്യം ചർച്ച ചെയ്യാമെന്നായിരുന്നു കേരളത്തിെൻറ നിലപാട്.
ഗ്രൗട്ടിങ് കാര്യത്തിൽ കേരളം അനുകൂല നിലപാട് സ്വീകരിക്കുന്നതിന് വർഷങ്ങളായി കേരളം ആവശ്യപ്പെട്ടിരുന്ന സ്പിൽവേ ഷട്ടർ ഓപറേറ്റിങ് മാന്വൽ ഉൾപ്പെടുന്ന വിവരങ്ങൾ തമിഴ്നാട് വ്യാഴാഴ്ച കേരളത്തിന് കൈമാറിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി നിശ്ചയിച്ച 2014ലാണ് അണക്കെട്ടിെൻറ മേൽനോട്ടത്തിന് മൂന്നംഗ ഉന്നതാധികാര സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
കേന്ദ്ര ജലവിഭവ വകുപ്പിലെ ചീഫ് എൻജിനീയർ ഗുൽഷൻ രാജ്, കേരളത്തിെൻറ പ്രതിനിധി ജലവിഭവ വകുപ്പ് അഡീഷനൽ സെക്രട്ടറി ടി.കെ. ജോസ്, തമിഴ്നാടിെൻറ പ്രതിനിധിക്ക് പകരം കാവേരി ടെക്നിക്കൽ സെൽ ചെയർമാൻ സുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച സംഘം അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.