നാശം വിതച്ച്​ കാട്ടാനയും കടുവയും പിന്നെ കാട്ടുപോത്തും; അധികൃതർ മൗനത്തിൽ

അ​ടി​മാ​ലി: കാ​ട്ടാ​ന​യും ക​ടു​വ​യും കാ​ട്ടു​പോ​ത്തു​മൊ​ക്കെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നാ​ശം വി​ത​ക്കാ​ൻ തു​ട​ങ്ങി​യ​തി​ൽ പി​ന്നെ മൂ​ന്നാ​റു​കാ​ർ സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങി​യി​ട്ടി​ല്ല. ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കൃ​ത​ർ മൗ​നം തു​ട​രു​ക​യാ​ണ്. കാ​ട്ടു​പോ​ത്താ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ല്ല​ൻ. ടൗ​ണി​ല്‍ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങു​ന്ന​ത് ആ​ദ്യ​മാ​ണ്. പ​ക​ല്‍ തി​ര​ക്കേ​റി​യ മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ ഇ​റ​ങ്ങി​യ കാ​ട്ടു​പോ​ത്ത് ടൗ​ണി​നെ വി​റ​പ്പി​ച്ചാ​ണ് വി​ല​സി​യ​ത്. ഒ​ടു​വി​ല്‍ വ​ന​പാ​ല​ക​രെ​ത്തി തു​രു​ത്തി​യെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍ക്ക് പ​രി​ക്കേ​റ്റ​തോ​ടെ ജ​നം ഭീ​തി​യി​ലു​മാ​ണ്. ടൗ​ണി​ല്‍ കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ വാ​ര്‍ത്ത അ​റി​ഞ്ഞ​വ​രെ​ല്ലാം ഭ​യ​ച​കി​ത​രാ​യി. കാ​ട്ടു​പോ​ത്തി​നെ കാ​ണാ​നെ​ത്തി​യ​വ​ര​ട​ക്കം ഭ​യ​ന്ന് ഓ​ടു​ന്ന കാ​ഴ്ച മൂ​ന്നാ​റി​നെ ഇ​ള​ക്കി മ​റി​ച്ചു. കാ​ട്ടാ​ന​ക​ള്‍ ര​ണ്ട് വ​ര്‍ഷ​ത്തി​നി​ടെ ടൗ​ണി​ല്‍ പ​ല​കു​റി എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കാ​ട്ടു​പോ​ത്ത് ടൗ​ണി​ല്‍ വ​രാ​റി​ല്ല. തേ​യി​ല​ത്തോ​ട്ട​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട മൂ​ന്നാ​റി​ല്‍ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ വ​ന​വു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ എ​ല്ലാ​യി​ട​ത്തും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്.

വ​ന​ങ്ങ​ളി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ചീ​ട്ടു​ക​ളി സം​ഘ​ത്തി​ന്റെ​യും നാ​ട​ന്‍ വാ​റ്റു​സം​ഘ​ത്തി​ന്റെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​ണ്. ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം വ​ർ​ധി​ച്ച​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​സ്റ്റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ചി​ത​റി. ഇ​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ഇ​റ​ങ്ങാ​ന്‍ കാ​ര​ണം. എ​ന്നാ​ല്‍, പു​ലി​യും ക​ടു​വ​യും കാ​ലി​ക​ളെ വ്യാ​പ​ക​മാ​യി കൊ​ന്നൊ​ടു​ക്കു​ന്നു. ഒ​രു വ​ര്‍ഷ​ത്തി​നി​ടെ 50ന് ​മു​ക​ളി​ല്‍ പ​ശു​ക്ക​ളെ​യാ​ണ് കൊ​ന്ന് ഭ​ക്ഷി​ച്ച​ത്. ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പു​വ​രെ ആ​ന, പു​ലി, പ​ന്നി തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യ​മാ​യി​രു​ന്നു കൂ​ടു​ത​ലെ​ങ്കി​ലും പി​ന്നീ​ട് ക​ടു​വ​യു​ടെ വി​ള​നി​ല​മാ​യി പ്ര​ദേ​ശം മാ​റി. മൂ​ന്ന് ഭാ​ഗ​വും ഘോ​ര​വ​ന​മാ​യ മൂ​ന്നാ​ര്‍ നീ​ര്‍ചാ​ലു​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും ഇ​ട​തൂ​ര്‍ന്ന കാ​ടു​ക​ളും ഉ​ള്ള​തി​നാ​ല്‍ മാ​നു​ക​ളും കാ​ട്ടു​പ​ന്നി​ക​ളും വ​ര​യാ​ടു​ക​ളു​ടെ​യും വാ​സ​സ്ഥ​ല​മാ​യി മാ​റി. ക​ടു​വ ഉ​ള്‍പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ല്‍നി​ന്ന്​ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​യി​ട​ങ്ങ​ളി​ലും സ​ര്‍ക്കാ​ര്‍ സ്ഥ​ല​ങ്ങ​ളി​ലും നി​ര​വ​ധി പ​രാ​തി​ക​ള്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ മു​ഖേ​ന​യും സം​ഘ​ട​ന​ക​ള്‍ മു​ഖേ​ന​യും ന​ല്‍കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ക​ണ്ടി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.​ഈ വ​ര്‍ഷം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മൂ​ന്നാ​റി​ല്‍ മാ​ത്രം മ​രി​ച്ചി​ട്ടു​ണ്ട്.

മൂ​ന്ന് മാ​സ​ത്തി​നി​ടെ 17 വാ​ഹ​ന​ങ്ങ​ള്‍ക്ക് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന​വ​ര്‍ക്ക് വ​നം​വ​കു​പ്പ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍കി​യെ​ങ്കി​ലും കൃ​ഷി, ഇ​ത​ര ന​ഷ്ട​ങ്ങ​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​കു​ന്നി​ല്ല.​ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് എ​ക്ക​ര്‍ സ്ഥ​ത്തെ ക്യാ​ര​റ്റ് കൃ​ഷി​യും 10 എ​ക്ക​ര്‍ സ്ഥ​ല​ത്തെ ബ​ട്ട​ര്‍ ബീ​ന്‍സ് കൃ​ഷി​യും കു​ര​ങ്ങും കാ​ട്ടാ​ന​യും മാ​ത്രം ന​ശി​പ്പി​ച്ചു. ഇ​തോ​ടെ പ​ല ക​ര്‍ഷ​ക​ര്‍ക്കും വ​രു​മാ​ന​മാ​ര്‍ഗം നി​ല​ച്ചു. എ​ന്നു​മി​ങ്ങ​നെ ദു​രി​ത​ത്തി​ൽ ക​ഴി​യാ​നാ​ണോ വി​ധി​യെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ചോ​ദ്യം.

മറയൂർ-മൂന്നാർ റോഡിൽ പടയപ്പ; സഞ്ചാരികളെ ആക്രമിക്കാൻ ശ്രമം

ത​ല​യാ​ർ ക​ടു​കു​മു​ടി​യി​ൽ വെ​യി​റ്റി​ങ്​ ഷെ​ഡി​ൽ ക​യ​റി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ​ട​യ​പ്പ

മ​റ​യൂ​ർ: മ​റ​യൂ​ർ-​മൂ​ന്നാ​ർ റോ​ഡി​ൽ ത​ല​യാ​ർ ക​ടു​കു​മു​ടി ജ​ങ്​​ഷ​നി​ൽ ‘പ​ട​യ​പ്പ’​യെ​ന്ന കാ​ട്ടാ​ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി വെ​യ്റ്റി​ങ്​ ​ഷെ​ഡി​ൽ ക​യ​റി​യാ​ണ്​ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

മ​റ​യൂ​രി​ൽ​നി​ന്ന്​ മൂ​ന്നാ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​ല് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വെ​യ്റ്റി​ങ്​ ഷെ​ഡി​ന്​ മു​ന്നി​ൽ എ​ത്തി​യ ആ​ന ഷെ​ഡ്​ പൊ​ളി​ക്കാ​നും ശ്ര​മം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.40നാ​ണ് സം​ഭ​വം. പ​ട​യ​പ്പ തു​ട​ർ​ന്ന് റോ​ഡി​ൽ ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. അ​ര​മ​ണി​ക്കൂ​റി​ന്​ ശേ​ഷ​മാ​ണ്​ തോ​ട്ടം ക​യ​റി​പ്പോ​യ​ത്.

ഈ ​സ​മ​യം എ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പി​ന്നോ​ട്ടെ​ടു​ത്തും മ​റ്റും റോ​ഡി​ൽ കാ​ത്തു​കി​ട​ന്നു. ഇ​ന്ന​ലെ പ​ക​ലും ത​ല​യാ​ർ മേ​ഖ​ല​യി​ൽ തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ ആ​ന നി​ൽ​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ട​താ​യി പ​റ​യു​ന്നു. ഒ​രാ​ഴ്ച​യാ​യി മൂ​ട​ൽ​മ​ഞ്ഞു അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ 10 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ഴ്ച​ക​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ. അ​തി​നി​ടെ​യാ​ണ് പ​ട​യ​പ്പ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. എ​ളു​പ്പം ശ്ര​ദ്ധ​യി​ൽ പെ​ടി​ല്ലെ​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ഭീ​തി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി പോ​കു​ന്ന​ത്.

Tags:    
News Summary - Wild Animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.