ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം

അടിമാലി: ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അടിമാലി പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ഇളംബ്ലാശ്ശേരി അദിവാസി കാേളനിയിലെ ലാലുവിന്റെ ഭാര്യ മാളു( 25 )ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്.

ഞായറാഴ്ച ഉച്ചയോടെയാണ് മാളുവിന് പ്രസവ വേദന തുടങ്ങിയത്. ആംബുലൻസ് ലഭിക്കാതെ വന്നതോടെ 30 കിലോമീറ്റർ അകലെയുള്ള അടിമാലി താലൂക്കാശുപത്രിയിലേക്ക് ജീപ്പിൽ പുറപ്പെട്ടു. എന്നാൽ വേദന കലശലായി. ഇരുമ്പുപാലത്ത് എത്തിയപ്പോൾ അൽഷിഫ ആംബുലൻസ് ലഭിച്ചു.

ആംബുലൻസിൽ അടിമാലിയിലേക്ക് വരവെ മച്ചിപ്ലാവിൽ വെച്ച് ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ സദ്ദാമും സഹായിയുമാണ് പരിചരിക്കാൻ നേതൃത്വം നൽകിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ലാലു-മാളു ദമ്പതികൾക്ക് മൂന്ന് കുട്ടികൾ കൂടിയുണ്ട്.

Tags:    
News Summary - A tribal woman gives birth in an ambulance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.