അടിമാലിയിൽ 10.5 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും പിടികൂടി

അടിമാലി: അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ വാറ്റുകേന്ദ്രം കണ്ടെത്തി.10.5 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും വാറ്റുകരണങ്ങളും കണ്ടെടുത്തു. ഒരാൾ അറസ്റ്റിൽ. കുഞ്ചിത്തണ്ണി മണലിക്കുടിയിൽ ബേസിൽ എൽദോസ്(30) നെ അറസ്റ്റ് ചെയ്തു.

വീട്ടിൽ ആധുനിക സൗകര്യത്താടെയാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഡിസ്റ്ററിക്ക് സമാനമായി നിർമിക്കുന്ന ചാരായം മേഖലയിൽ വ്യാപകമായി വിൽപ്പന നടത്തിയിരുന്നു. ചാരായത്തിൽ കളർ ചേർത്ത് വ്യാജമദ്യവും നിർമിച്ചിരുന്നു.

പ്രിവന്റീവ് ഓഫീസർ കിഷോർ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ദിലീപ് എൻ.കെ., സിവിൽ എക്സൈസ് ഓഫീസർ രാമകൃഷ്ണൻ പി., വനിത സിവിൽ എക്സൈസ് ഓഫിസർ ലിയ പോൾ, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Tags:    
News Summary - 10.5 liters of charayam and 270 liters of koda were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.