അടിമാലി: ആനച്ചാൽ-മുന്നാർ റോഡിൽ ആനച്ചാൽ സെൻട്രൽ ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡ് നിർദേശിച്ച സ്ഥലത്തല്ലെന്ന് പഞ്ചായത്ത് അധികൃതർ. ആനച്ചാൽ ക്ഷേത്രം മുതൽ കെ.എസ്.ഇ.ബി ഓഫിസ് വരെ 105 ഓട്ടോകൾക്കാണ് പെർമിറ്റ് നൽകിയതെന്നാണ് വിവരാവകാശ പ്രവർത്തകൻ എ.എം. അലി നൽകിയ അപേക്ഷയിൽ പഞ്ചായത്ത് നൽകിയ മറുപടി. ആനച്ചാൽ-മൂന്നാർ പാതയിലെ ഓട്ടോ പാർക്ക് നിയമവിരുദ്ധമാണെന്നാണ് പഞ്ചായത്ത് പറയുന്നത്. മറ്റ് ടാക്സി വാഹനങ്ങൾക്ക് സ്റ്റാൻഡ് അനുവദിച്ച് നൽകിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ആനച്ചാൽ സെൻട്രൽ ജങ്ഷൻ മുതൽ ഏകദേശം 100 മീറ്ററോളം സ്ഥലത്ത് റോഡ് കൈയടക്കിയാണ് ടാക്സി ഓട്ടോ പാർക്ക് ചെയ്തു വരുന്നത്. നിത്യവും ഇവിടെ മറ്റ് വാഹനങ്ങളും ഓട്ടോ തൊഴിലാളികളുമായി കൈയ്യാങ്കളിയും സംഘർഷവുമാണ്. കൂടാതെ ഗതാഗത ക്കുരുക്കിനും ഇടയാക്കുന്നു. ഇത് പരിഹരിക്കാൻ ഓട്ടോ സ്റ്റാൻഡ് മാറ്റുകയല്ലാതെ മറ്റ് സാഹചര്യങ്ങൾ ഇല്ല. ഓട്ടോറിക്ഷകൾ റോഡിൽ കയറ്റി പാർക്ക് ചെയ്തതിനാൽ മറ്റ് വാഹനങ്ങൾക്ക് തടസ്സമാണ്. ബസ് സ്റ്റോപ്പ് ഉണ്ടെങ്കിലും ഇതിന് മുന്നിൽ പോലും ബസ് നിർത്തി ആളെ ഇറക്കാനോ കയറ്റാനോ കഴിയാത്ത അവസ്ഥയാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇത് പരിശോധിച്ച ഉദ്യോഗസ്ഥർ പരാതി വസ്തുതാപരമെന്ന് കണ്ടാണ് പഞ്ചായത്തിനോട് സ്റ്റാൻഡ് മാറ്റാൻ നടപടി വേണമെന്ന കത്ത് നൽകിയത്. എന്നാൽ പഞ്ചായത്ത് ഓട്ടോസ്റ്റാൻഡ് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.