അടിമാലി: ടൗണിനെ പൂര്‍ണമായി കാമറ നിരീക്ഷണത്തിലാക്കുന്ന വിഷന്‍ അടിമാലിയുടെ ഉദ്ഘാടനം നടന്നു. ടൗണില്‍ സ്ഥാപിച്ചിട്ടുള്ള 32 നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തനക്ഷമമായി. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിഷന്‍ അടിമാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ടൗണ്‍ഷിപ്പിന്‍റെ അനിവാര്യതയാണ് കാമറ നിരീക്ഷണമെന്നും നിരീക്ഷണത്തിലാണെന്ന ബോധ്യമുണ്ടായാല്‍ ആളുകള്‍ കൂടുതല്‍ പക്വമായി പെരുമാറുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇമ്മാനുവല്‍ പോള്‍ അടിമാലി ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ക്രമീകരിച്ച കണ്‍ട്രോള്‍ റൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിക്കായി പണംനല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു. അടിമാലി ജനമൈത്രി പൊലീസും പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. രാത്രികാലത്തുപോലും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പകര്‍ത്താന്‍ കഴിയുന്ന നൈറ്റ് വിഷനോടുകൂടിയ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അടിമാലി പൊലീസ് സ്റ്റേഷനിലാണ് കാമറകളുടെ നിരീക്ഷണ കേന്ദ്രം ക്രമീകരിച്ചിട്ടുള്ളത്. അടിമാലി ഗ്രാമപഞ്ചായത്ത് ഓഫിസിലും നിരീക്ഷണ കാമറകളുടെ ഡിസ്പ്ലെ യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ജനകീയ പങ്കാളിത്തതോടെയാണ് പദ്ധതി ഫണ്ട് കണ്ടെത്തിയത്. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ഉദ്ഘാടന ചടങ്ങില്‍ എ. രാജ എം.എല്‍.എ അധ്യക്ഷതവഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.