വാർഡ് വിഭജനം: അതിർത്തികൾ മാറി; പരാതികൾ ഏറുന്നു

അ​ടി​മാ​ലി: വാ​ർ​ഡ് വി​ഭ​ജ​ന പേ​ടി​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. ജാ​തി, മ​ത സ​മ​വാ​ക്യ​ങ്ങ​ൾ ഭ​ര​ണം നി​ശ്ച​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ മാ​റി മ​റി​യു​ന്നു.

സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി വാ​ർ​ഡു​ക​ളി​ൽ നി​റ‍ഞ്ഞു​നി​ന്ന​വ​ർ ഇ​തോ​ടെ വെ​ട്ടി​ലാ​യി. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​തു​വാ​ർ​ഡ് അ​നു​കൂ​ല​മാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഭൂ​രി​ഭാ​ഗ​വും. അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ, മൂ​ന്നാ​ർ, വാ​ത്തി​ക്കു​ടി, രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി തു​ട​ങ്ങി ഭൂ​രി​ഭാ​ഗം പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ അ​തൃ​പ്തി പ​ട​രു​ക​യാ​ണ്. മൂ​ന്ന്​ വാ​ർ​ഡ്​ വ​ർ​ധി​ച്ച അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലാ​ണ് ആ​ക്ഷേ​പം കൂ​ടു​ത​ലും. ചി​ല വാ​ർ​ഡു​ക​ൾ മൂ​ന്നും നാ​ലും ക​ഷ​ണ​ങ്ങ​ളാ​യി മാ​റി​യ​പ്പോ​ൾ പ​ഴ​യ വാ​ർ​ഡി​ന്‍റെ പേ​രു​പോ​ലും ഇ​ല്ലാ​താ​യി.

നി​ല​വി​ൽ 42000ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​നം പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കു​റി​യും വാ​ർ​ഡ് വ​ർ​ധ​ന​യി​ൽ മാ​ത്രം ഒ​തു​ക്കി. വാ​ള​റ കേ​ന്ദ്ര​മാ​യി പ​ഞ്ചാ​യ​ത്ത് വ​രു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​തു​പോ​ലെ വെ​ള്ള​ത്തൂ​വ​ൽ, ബൈ​സ​ൺ​വാ​ലി, പ​ള്ളി​വാ​സ​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ വി​ഭ​ജി​ച്ച് കു​ഞ്ചി​ത്ത​ണ്ണി പ​ഞ്ചാ​യ​ത്തും കൊ​ന്ന​ത്ത​ടി വി​ഭ​ജി​ച്ച് പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തും വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും ത​ക​ർ​ന്നു. അ​ടി​മാ​ലി​യി​ൽ പ​ഞ്ചാ​യ​ത്ത് വി​ഭ​ജ​ന​വും ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ഉ​യ​ർ​ത്ത​ലും ഇ​ല്ലാ​തെ പോ​യ​തോ​ടെ ജ​ന​സം​ഖ്യ​വ​ർ​ധ​ന​യും വി​സ്തൃ​തി​യും ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി മാ​റ്റി​യ​ത് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. വാ​ർ​ഡു​ക​ൾ വ​നി​ത​യും ജ​ന​റ​ലു​മാ​യി മാ​റു​മ്പോ​ൾ ബ​ന്ധു​ക്ക​ളെ​യും ഇ​ഷ്ട​ക്കാ​രെ​യും രം​ഗ​ത്ത് ഇ​റ​ക്കു​ന്ന നേ​താ​ക്ക​ളു​ടെ സ്ഥി​രം പ​രി​പാ​ടി​ക്കും പു​തി​യ മാ​റ്റം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. ഇ​തോ​ടെ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ പ​രാ​തി കൂ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Ward Division Complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.