അടിമാലി (ഇടുക്കി): ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. അടിമാലി മന്നാങ്കാല കുളങ്ങരയിൽ ജസ്റ്റിൻ, സി.പി.എം അടിമാലി കാംകോ ബ്രാഞ്ച് സെക്രട്ടറി കോച്ചേരിയിൽ സഞ്ജു എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണം ഇടുക്കി ഡിവൈ.എസ്.പിക്ക് കൈമാറി.
വണ്ണപ്പുറം പുളിക്കത്തൊട്ടി വിനീത് നന്ദകുമാറിന് (21) മർദനമേറ്റ കേസിലാണ് അറസ്റ്റ്. 18നാണ് വിനീതിനെ ജസ്റ്റിനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. ക്ഷേത്രത്തിനും സമീപത്തെ വിദ്യാലയത്തിനും ഇടയിലൂടെ കടന്നുപോകുന്ന റോഡില്‍വെച്ച് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ ജസ്റ്റിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തെങ്കിലും വിനീതിനെ മർദിച്ചതിന് പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും പട്ടികജാതി, വർഗ കമീഷൻ കേസെടുക്കുകയും ചെയ്തതോടെയാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.