അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 45 കിലോ നിരോധിത പുകയില ഉൽപന്നവുമായി ഒരാളെ പിടികൂടി. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറമ്പിൽ ഇസ ഹസ്സൻ കനിയെയാണ് (50) സർക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അടിമാലി ചാറ്റുപാറയിൽ നടത്തിയ വാഹന പരിശോധനക്കിടയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. കാറിൽ മൂന്ന് ചാക്കിലായിട്ടാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനക്കായി കൈകാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. പ്രതിയെയും വാഹനവും പുകയില ഉൽപന്നങ്ങളും മേൽനടപടികൾക്കായി അടിമാലി പൊലീസിന് കൈമാറി. പ്രിവന്റിവ് ഓഫിസർ കെ.വി. പ്രദീപ്, എൻ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫിസർമാരായ വൈ. ക്ലമന്റ്, ധനീഷ് പുഷ്പചന്ദ്രൻ, വി. പ്രശാന്ത്, നിതിൻ ജോണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.