അടിമാലി: അടിമാലി ഗവ. ഹൈസ്കൂളിൽ നിർമിച്ച ജൈവവൈവിധ്യ ഉദ്യാനം കാടുകയറി നാശത്തിൽ. കുട്ടികളിൽ പുത്തൻ അനുഭവങ്ങൾ പകർന്നുനൽകാനാണ് ഉദ്യാനം സ്ഥാപിച്ചത്.
ജൈവകൃഷിയെക്കുറിച്ചും സസ്യലതാധികളെക്കുറിച്ചും അവബോധം പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മുറ്റത്ത് ഉദ്യാനം സ്ഥാപിച്ചത്. വർഷങ്ങളോളം നല്ലനിലയിൽ പ്രവർത്തിച്ചെങ്കിലും ഇപ്പോൾ സംരക്ഷണമില്ലാതെ കാടുകയറി നശിക്കുകയാണ്. വിവിധ സസ്യങ്ങൾ, പച്ചക്കറികൾ, പൂന്തോട്ടം തുടങ്ങിയവയാണ് ഒരുക്കിയിരുന്നത്. പ്രകൃതിക്ക് അനുകൂലമായ രീതിയിൽ ഉദ്യാനം ഒരുക്കിയാതിനാൽ ധാരാളം ശലഭങ്ങളും തുമ്പികളും ഉൾപ്പെടെ ഇവിടെ നിത്യവും ഉണ്ടായിരുന്നു. ഇത് കുട്ടികൾക്ക് അറിവ് പകർന്നുനൽകാൻ സഹായകരവുമായിരുന്നു. എന്നാൽ, സംരക്ഷണമില്ലാതെ ഉദ്യാനം കാടുകയറി മൂടിയ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.