അടിമാലി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ രണ്ട് വീടുകൾ കൂടി ഒറ്റയാൻ തകർത്തു. ഞായറാഴ്ച പുലർച്ച നാലിനാണ് അരിക്കൊമ്പൻ എന്ന ഒറ്റയാൻ ശങ്കരപാണ്ഡ്യമെട്ട് സ്വദേശികളായ വിജയന്റെയും ബന്ധു മുരുകന്റെയും വീടുകൾ തകർത്തത്.
ഇരുവരുടെയും കുടുംബങ്ങൾ മറ്റൊരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മുരുകന്റെ വീടിന്റെ ഒരു ഭാഗം അരിക്കൊമ്പൻ തകർത്തിരുന്നു. വീട്ടിലുണ്ടായിരുന്ന ഭക്ഷണ വസ്തുക്കൾ അകത്താക്കിയ ശേഷമാണ് അന്ന് മടങ്ങിയത്. ഞായറാഴ്ച പുലർച്ചയെത്തിയ അരിക്കൊമ്പൻ മുരുകന്റെ വീട് പൂർണമായും തകർത്തു. തുടർന്ന്, അടുത്തുള്ള വിജയന്റെ വീടിനു നേരെയും ആക്രമണം നടത്തി. ഈ വീടും പൂർണമായി തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.