അടിമാലി: ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്ന പ്രവണത വർധിക്കുന്നു. ഇതോടെ ടാക്സി വാഹന ഉടമകൾ പ്രതിസന്ധിയിലായി. വാഹനങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് എന്ന പേരിൽ രജിസ്റ്റർ ചെയ്ത് ടാക്സിയായും ദിവസ, മാസ വാടകക്കും നൽകുന്ന ഒട്ടേറെ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാറിന്റെ എല്ലാ നിയമങ്ങളും ജി.പി .എസ്, സ്പീഡ് ഗവർണർ, നികുതി, ക്ഷേമനിധി തുടങ്ങി എല്ലാം പാലിച്ച് സർവിസ് നടത്തുന്ന ടാക്സികൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്നുമാണ് പരാതി.
മൂന്നാർ തോട്ടം മേഖലയിലാണ് കള്ള ടാക്സി കൂടുതലും. മറ്റ് പ്രദേശങ്ങളിലും കുറവല്ല. കള്ള ടാക്സിയായി ഓടുന്ന വാഹനങ്ങളുടെ വിവരങ്ങളടക്കം പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയർന്നു. 2022ൽ കള്ള ടാക്സികൾ നിയന്ത്രിക്കാനായി പരിശോധന നടത്തിയിരുന്നു. വാഹന പരിശോധനക്കിടെ കള്ള ടാക്സികൾ പിടികൂടാറുണ്ടെന്നും പെർമിറ്റ് ഇല്ലാതെ ഓടിയതിന് പിഴ ഈടാക്കാറുണ്ടെന്നും മോട്ടോർവാഹന വകുപ്പ് അധികൃതർ പറഞ്ഞു. പെർമിറ്റ് ഇല്ലാതെ ഓട്ടോകളിലും ജീപ്പുകളിലും സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന സംഭവങ്ങളും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.