ഇ​ട​മ​ല​ക്കു​ടി

ഇടമലക്കുടിയിൽ​ എ​ന്നൊരുക്കും അടിസ്ഥാന സൗകര്യം...​

അ​ടി​മാ​ലി: റേ​ഷ​ന​രി വി​ത​ര​ണം നി​ല​ച്ച​തും ആ​ദി​വാ​സി​ക​ള്‍ പ​ട്ടി​ണി​യി​ലാ​യ സം​ഭ​വ​വും മൂ​ലം അ​ടു​ത്തി​ടെ ജി​ല്ല​യി​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​ര​വി​ഷ​യ​മാ​യ ഒ​രു പ​ഞ്ചാ​യ​ത്താ​ണ് ഇ​ട​മ​ല​ക്കു​ടി. ആ​ദി​വാ​സി​ക​ള്‍ക്ക് ന​ല്‍കേ​ണ്ട അ​രി മു​ക്കി​യ​ത​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​മാ​യി​രു​ന്നു മു​ഖ്യ​മാ​യും.

ഇ​തി​ന് ശേ​ഷം ക​ല​ക്ട​ര്‍ അ​ട​ക്ക​മു​ള്ള സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ മ​ല​ക​യ​റി ഇ​ട​മ​ല​ക്കു​ടി​യി​ല്‍ എ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്ക്​ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​​ലെ അ​വ​സ്ഥ എ​ന്തെ​ന്ന്​ ആ​ർ​ക്കു​മ​റി​യി​ല്ല.

റോ​ഡി​ല്ലാ​തെ രോ​ഗി​ക​ളെ ചു​മ​ക്കേ​ണ്ടി വ​രു​ന്ന കു​റ​ത്തി​ക്കു​ടി​ക്കാ​രു​ടെ അ​വ​സ്ഥ ഇ​പ്പോ​ഴും ദു​രി​ത​മാ​യി തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടു​പോ​ത്ത് ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട്​ യു​വാ​​ക്ക​ളെ തു​ണി​യും മ​ര​ക്ക​മ്പും ഉ​പ​യോ​ഗി​ച്ച് ചു​മ​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തു​ത​ന്നെ ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​തി​ന് പ​രി​ഹാ​രം ഗ​താ​ഗ​ത യോ​ഗ്യ​മാ​യ ഒ​രു റോ​ഡ് ത​ന്നെ. വ​ര്‍ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന റോ​ഡ് നി​ര്‍മാ​ണം എ​ങ്ങും എ​ത്താ​തെ നി​ല്‍ക്കു​ന്നു. റോ​ഡി​ല്ലെ​ങ്കി​ല്‍ ഒ​രു സ്‌​ട്രെ​ച്ച​റെ​ങ്കി​ലും ത​ര​ണം. അ​തി​ലെ​ങ്കി​ലും ഞ​ങ്ങ​ള്‍ക്ക് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​മ​ല്ലോ എ​ന്നാ​ണ് ഇ​വി​ട​ത്തു​കാ​ര്‍ പ​റ​യു​ന്ന​ത്.

ആ​സ്ഥാ​നം ഇ​പ്പോ​ഴും ദേ​വി​കു​ള​ത്ത്​

ദേ​വി​കു​ള​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​നം ഇ​ട​മ​ല​ക്കു​ടി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന​താ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം. എ​ന്തി​നാ​ണ് ഈ ​ആ​വ​ശ്യ​ത്തോ​ട് അ​ധി​കൃ​ത​ര്‍ മു​ഖം​തി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കേ​ണ്ട​ത് പ​ഞ്ചാ​യ​ത്താ​ണ്. സ്വ​ന്തം നാ​ട്ടി​ല്‍നി​ന്ന് 50 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലെ​ത്തി എ​ന്ത് നേ​ടാ​നെ​ന്നാ​ണ് ഇ​വ​രു​ടെ ചോ​ദ്യം.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ​യോ ജീ​വ​ന​ക്കാ​രെ​യോ കാ​ണാ​ത്ത​വ​രാ​ണ് കു​ടി​യി​ലെ ഭൂ​രി​ഭാ​ഗം പേ​രും. മെം​ബ​ര്‍മാ​ര്‍ പോ​ലും ശ​രി​യാം​വ​ണ്ണം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം ക​ണ്ടി​ട്ടി​ല്ല. പി​ന്നെ നി​യ​മ​നി​ര്‍മാ​ണം കാ​ണു​മെ​ന്ന ചോ​ദ്യ​ത്തി​നും അ​ധി​കൃ​ത​ര്‍ക്ക് മ​റു​പ​ടി​യി​ല്ല. സ്‌​കൂ​ള്‍ ഉ​ണ്ടെ​ങ്കി​ലും ആ​ഴ്ച​യി​ല്‍ നാ​ല് ദി​വ​സം പ്ര​വ​ര്‍ത്തി​ക്കും. ആ​ശു​പ​ത്രി​യു​ടെ അ​വ​സ്ഥ​യും സ​മാ​ന​മാ​ണ്. സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ തി​രി​ഞ്ഞ് നോ​ക്കാ​ത്ത​താ​ണ് പ്ര​ശ്‌​നം.

പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി

റോ​ഡും ശു​ദ്ധ​ജ​ല​വും പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്ര​മാ​യി ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. മ​ര​ണ​മോ ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ളോ ഉ​ണ്ടാ​യാ​ല്‍ ഊ​രി​ലു​ള്ള​വ​ര്‍ക്ക് പോ​കാ​ന്‍ റോ​ഡി​ല്ലാ​ത്ത അ​വ​സ്ഥ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി വേ​ഗ​ത്തി​ല്‍ ന​ട​പ്പാ​ക്കി ഊ​രി​ലേ​ക്ക് റോ​ഡ് സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ര്‍ഷ​ങ്ങ​ളാ​യി​ട്ടും പ​ദ്ധ​തി ഒ​ട്ടും മു​ന്നോ​ട്ട് പോ​യി​ല്ല.

ശു​ദ്ധ​ജ​ല​ത്തി​ന് ഇ​പ്പോ​ഴും ഊ​രി​ലു​ള്ള​വ​ര്‍ക്ക് സ്വ​യം നി​ര്‍മി​ച്ച കി​ണ​ര്‍ മാ​ത്ര​മാ​ണ് ആ​ശ്വാ​സ​മാ​യു​ള്ള​ത്. അ​തും വീ​ട്ടി​ലേ​ക്ക് ചു​മ​ന്ന് കൊ​ണ്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ഏ​റെ ദൂ​രം ചു​മ​ന്നാ​ണ് കു​ടും​ബ​ങ്ങ​ള്‍ വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - There is no Basic facilities in Idamalakudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.