അടിമാലി: വ്യക്തികളുടെ പേരുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങൾക്ക് ഇടുക്കിയിൽ പഞ്ഞമില്ല. ബാലൻപിള്ള സിറ്റി മുതൽ മത്തായി കൊക്ക വരെ ഇത് നീളുന്നു. ഇൗ ഗണത്തിൽപ്പെട്ടതാണ് മാങ്കുളത്തെ സുകുമാരൻ കട. മാങ്കുളത്ത് ആദ്യമായി വ്യാപാരം തുടങ്ങിയ സുകുമാരന്‍ ചേട്ടെൻറ പേരിൽ അറിയപ്പെടുന്നു എന്നതാണ് ഇൗ പ്രദേശത്തിെൻറ പ്രത്യേകത.
കല്ലാര്‍-മാങ്കുളം റോഡില്‍ വിരിപാറക്ക് സമീപമാണ് സുകുമാരന്‍ കട. പട്ടാളക്കാരനായ കുഞ്ഞന്‍ പണിക്കര്‍ക്ക് 1980 ല്‍ മിച്ചഭൂമി ലഭിച്ചിരുന്നു. കുഞ്ഞന്‍പണിക്കരുടെ മകള്‍ സരളയെ വിവാഹം കഴിച്ചതോടെയാണ് സുകുമാരന്‍ അടിമാലി ഓടക്കാസിറ്റിയില്നിന്ന് 1986 ല്‍ ഇവിടെ എത്തിയത്.
അതേവര്‍ഷം തന്നെ ചെറിയ രീതിയില്‍ തേങ്ങയും വെളിച്ചെണ്ണയും ഉള്‍പ്പെടെ വ്യാപാരം തുടങ്ങി. പിന്നീട് ചായക്കടയും അതോടനുബന്ധിച്ച് പലചരക്ക് കടയുമായി വിപുലീകരിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിൽ മറ്റെങ്ങും കടയില്ലാത്തതിനാല്‍ കടയില്‍ പോകുന്നവരെല്ലാം സുകുമാരെൻറ കടയിൽ പോവുകയാണെന്ന് പറഞ്ഞ് ഇത് സ്ഥലനാമമായി മാറി.
1990 ല്‍ മാങ്കുളത്തേക്ക് ബസ് സർവിസ് ആരംഭിച്ചപ്പോള്‍ സുകുമാരന്‍ കട എന്ന പേരില്‍ സ്േറ്റാപ്പും അനുവദിച്ചു. ഇതോടെ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായി സുകുമാരന്‍കട വളര്‍ന്നു. പാമ്പുങ്കയം, താളുംകണ്ടം, വിരിപാറ തുടങ്ങിയ സ്ഥലങ്ങളുടെ സംഗമ കേന്ദ്രമായും സുകുമാരൻ കട മാറി. ബ്രീട്ടിഷുകാരും മറ്റും പതിവായി ഇവിടെ വേട്ടക്ക് എത്തിയിരുന്നതായി 80 വയസ്സിെൻറ അവശതക്കിടയിലും സുകുമാരൻ ഓര്‍ത്തെടുക്കുന്നു.
പഴയ സ്ഥലത്ത്തന്നെ കട ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സുകുമാൻ വിശ്രമജീവിതത്തിലേക്ക് മാറിയതോടെ ഭാര്യയും കൊച്ചുമക്കളും ചേർന്നാണ് കട നടത്തുന്നത്. തൊഴിലാളികളും കൃഷിക്കാരുമായിരുന്നു ഇവിടെയുള്ളവര്‍ കൂടുതലും. വാഹന സൗകര്യം ഇല്ലാത്ത കാലത്ത് ചുമന്നാണ് കടയില്‍ അവശ്യവസ്തുക്കള്‍ എത്തിച്ചിരുന്നത്. കണ്ണന് ദേവന് കമ്പനിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം മിച്ചഭൂമിയായിട്ടാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സംസ്ഥാനത്ത് ആദ്യമായി റബര്‍ കൃഷി ഇറക്കിയതും മാങ്കുളം പഞ്ചായത്ത് പരിധിയിലാണെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. ബ്രീട്ടിഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ആലുവ -മൂന്നാര്‍ രാജപാത മാങ്കുളം വഴിയാണ് മൂന്നാറിലെത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.