അടിമാലി: പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുമ്പുപാലം, പത്താംമൈൽ ടൗണുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കാൻ തീരുമാനം. അടിമാലി പട്ടണത്തിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതിന് പുറമെയാണ് സ്റ്റേഷൻ പരിധിയിലെ മറ്റ് പ്രധാന ടൗണുകളായ ഇരുമ്പുപാലത്തും പത്താംമൈലിലും കാമറ സ്ഥാപിക്കാൻ തീരുമാനമായത്.
കാമറ സ്ഥാപിച്ചതോടെ അടിമാലിയിലും പരിസരത്തും കുറ്റകൃത്യങ്ങൾ വലിയ രീതിയിൽ കുറഞ്ഞിരുന്നു. ഇതാണ് ജനമൈത്രി പൊലീസിനെ ഈ ടൗണുകളിൽ കൂടി കാമറ സ്ഥാപിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഇതിനാവശ്യമായ തുക പ്രദേശങ്ങളിൽനിന്ന് സ്വരൂപിക്കും. ഇതിനായി ചേർന്ന ആലോചന യോഗം രണ്ട് ജനകീയ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ യോഗം ഉദ്ഘാടനം ചെയ്തു. ജനമൈത്രി സി.ആർ.ഒ. നൗഷാദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എ. അൻസാരി, കെ. കൃഷ്ണമൂർത്തി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. സിയാദ്, വി.ടി. സന്തോഷ്, കെ.ജെ. ബാബു, സലോമി, പി.എം. ബേബി, എം.എം. സന്തോഷ് കുമാർ, സാബു ഇൻഫോഫേസ് മക്കാർ ബാവ എന്നിവർ സംസാരിച്ചു. ഡെന്നി തോമസ് സ്വാഗതവും എൽദോസ് വാളറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.