മാങ്കുളം സർക്കാർ ആശുപത്രിയിൽ ഒ.പി. മുടങ്ങി; ചികിത്സ കിട്ടാതെ രോഗികൾ മടങ്ങി

അ​ടി​മാ​ലി: ആ​ദി​വാ​സി​ക​ളു​ടെ​യും കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ​യും ഏ​ക ആ​ശ്ര​യ​മാ​യ മാ​ങ്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഒ.​പി. മു​ട​ങ്ങി. ആ​ദി​വാ​സി​ക​ൾ അ​ട​ക്കം രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ മ​ട​ങ്ങി. ര​ണ്ടു മാ​സം മു​മ്പ്​ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി​യ ആ​ശു​പ​ത്രി​യാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​തെ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​ത്. താ​ൽ​ക്കാ​ലി​ക​ക്കാ​രാ​യ ര​ണ്ട്​ ഡോ​ക്ട​ർ​മാ​രാ​ണ് ഈ ​ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം ക​ല്ലാ​ർ പി.​ച്ച്.​സി​യി​ൽ പോ​ക​ണം. ഒ​രാ​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ്, പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​നം മു​ത​ലാ​യ​വ​യി​ലേ​ക്കും മാ​റ​ണം. ഇ​തോ​ടെ ഒ.​പി നോ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ നി​ല നി​ൽ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്നെ ഡോ​ക്ട​ർ​മാ​ർ പോ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി തു​റ​ന്ന​തു​മി​ല്ല.

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ൽ 13 ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ളും അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കു​റ​ത്തി​കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഉ​ള്ള​വ​രും ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലെ മൂ​ന്ന്​ വാ​ർ​ഡു​ക​ളി​ലെ ആ​ദി​വാ​സി​ക​ളും മാ​ങ്കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്. ശ​രാ​ശ​രി 150 രോ​ഗി​ക​ൾ ചി​കി​ത്സ​ക്കെ​ത്തു​ന്നു. ഇ​തി​ൽ 90 ശ​ത​മാ​ന​വും ആ​ദി​വാ​സി​ക​ളു​മാ​ണ്.

രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് 5 വ​രെ​യാ​ണ് ഒ.​പി ന​ട​ത്തേ​ണ്ട​ത്. ഇ​പ്പോ​ൾ ര​ണ്ടു മ​ണി​യോ​ടെ താ​ഴു വീ​ഴും. പ​ഞ്ചാ​യ​ത്താ​ണ് ഒ​രു ഡോ​ക്ട​റെ നി​യ​മി​ക്കേ​ണ്ട​ത്. ഇ​ത് ചെ​യ്യാ​ത്ത​താ​ണ് സാ​യാ​ഹ്ന ഒ.​പി​ക്ക് ത​ട​സ്സം. ഇ​തി​നി​ടെ​യാ​ണ് ഡി.​എം.​ഒ ഡോ​ക്ട​ർ​മാ​രെ പ​ല​യി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി അ​ധി​ക ഡ്യൂ​ട്ടി ന​ൽ​കി ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. 10 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു വേ​ണം ആ​ദി​വാ​സി​ക​ൾ മാ​ങ്കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ . ഇ​വി​ടെ ഡോ​ക്ട​ർ ഇ​ല്ലെ​ങ്കി​ൽ 50 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ടി​മാ​ലി​യി​ൽ എ​ത്ത​ണം. 

Tags:    
News Summary - Mankulam Government Hospital O.P. stalled; Patients returned without treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.