അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വാളറ കൊയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറമ്പിൽ ടി.കെ. മനോഹരൻ (48), മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽമെന്റിലെ പൊന്നപ്പൻ (52) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജനുവരി 26ന് മൂന്നുകലുങ്ക് ഭാഗത്തുനിന്നാണ് ആറ് കിലോയിലേറെ തൂക്കമുള്ള ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് കൊന്ന് നാലുപേരും ഇറച്ചി വീതംവെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. കഴിച്ചതിന് ശേഷമുള്ള ഇറച്ചിയും പിടികൂടി.
റെയ്ഡിന് വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.