അടിമാലി: കുടിയേറ്റ ജനതയുടെ ആശ്രയമായ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തോട് അധികൃതരുടെ അവഗണന തുടരുന്നു. രണ്ട് ഡോക്ടറും ഒരു നഴ്സും മാത്രമുള്ള ഇവിടെ എത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി.അഞ്ച് സ്പെഷാലിറ്റി, രണ്ട് ജനറൽ മെഡിസിൽ, നോൺ ജനറൽ മെഡിസിൻ ഉൾപ്പെടെ ഒമ്പത് ഡോക്ടർമാരാണിവിടെ വേണ്ടത്. ആകെയുള്ളത് അതർ നോൺ മെഡിസിൻ വിഭാഗത്തിൽ രണ്ടുപേർ മാത്രം. 12 സ്റ്റാഫ് നഴ്സ് വേണ്ട സ്ഥാനത്തുള്ളത് ഒരാൾ മാത്രം. ഫാർമസിസ്റ്റ് രണ്ട്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രണ്ട് എന്നിങ്ങനെ ആവശ്യമുള്ള ഇവിടെ ഒരാൾ വീതം മാത്രമാണുള്ളത്.
വിവിധ സംഘടനകൾ സംഭാവന നൽകിയ 20ൽപരം കിടക്കയുണ്ടെങ്കിലും സർക്കാർ കണക്കിൽ കിടക്കകളൊന്നുമില്ല. ഇതുമൂലം കിടത്തിച്ചികിത്സയും ഇല്ല.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഇൗ ആതുരാലയം പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും നിരവധി പ്രക്ഷോഭം പലപ്പോഴായി നടത്തിയെങ്കിലും ആശുപത്രിയുടെ വികസനത്തിന് മാത്രം നടപടിയില്ല.
ആറ് പഞ്ചായത്തുകളിൽപെടുന്ന പാവങ്ങളായ ജനങ്ങളുടെ ആശ്രയകേന്ദ്രമാണിത്. 26ഉം 28ഉം കിലോമീറ്റർ വീതം അകലെയുള്ള നെടുങ്കണ്ടത്തും അടിമാലിയിലും മാത്രമാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്ന താലൂക്ക് ആശുപത്രികളുള്ളത്. ഈ മേഖലയിലെ പാവപ്പെട്ട രോഗികൾക്ക് അത്യാസന്ന ഘട്ടത്തിൽ ഇവ പ്രാപ്യവുമല്ല.വർഷങ്ങൾക്ക് മുമ്പ് വാടകക്കെട്ടിടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. തുടർന്ന് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ രണ്ടേക്കർ സ്ഥലം സൗജന്യമായി സർക്കാറിന് കൊടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.