അടിമാലി: കുത്തക കമ്പനികള്‍ പിന്മാറിയതോടെ കൊക്കോ വില്ക്കാന് കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ടുമാസമായി കൊക്കോ ശേഖരിക്കുന്ന കാംകോ, കാഡ്ബറിസ് കമ്പനികള്‍ കൊക്കോ ശേഖരിക്കുന്നില്ല. ഇതോടെ കര്‍ഷകരും ചെറുകിട വ്യാപാരികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കമ്പനിയുടെ വാക്ക് വിശ്വസിച്ച് ലക്ഷക്കണക്കിന് രൂപയുടെ കൊക്കോയാണ് വ്യാപാരികള്‍ വാങ്ങിസൂക്ഷിച്ചിരിക്കുന്നത്. ഉള്ളവ വില്ക്കാന് കാഴിയാതെവന്നതോടെ കര്‍ഷകരില്‍നിന്ന് കൊക്കോ ശേഖരിക്കാനും സാധിക്കുന്നില്ല.
കാലവര്‍ഷം നീണ്ടുനിന്നത് മൂലം കൊക്കോ പരിപ്പ് കേടായതാണ് ഇവ ശേഖരിക്കാത്തതെന്നാണ് പൊതുമേഖല കമ്പനികളുടെ ന്യായീകരണം. കോവിഡും കാലവര്‍ഷവും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ നീക്കം കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊക്കോ ഉൽപാദിപ്പിക്കുന്നത് ഇടുക്കിയിലാണ്.
ഉണങ്ങിയ കൊക്കോ പരിപ്പിന് 155 രൂപ വിലയുണ്ടെന്നാണ് പറയുന്നതെങ്കിലും ആരും വാങ്ങുന്നില്ല. നേരത്തേ 220 രൂപക്ക് മുകളില്‍ വില്പന നടത്തിയ കര്‍ഷകരാണ് ഇവ വില്‍ക്കാന്‍പോലും കഴിയത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഗുണനിലവാരമുള്ള ഉണക്കപ്പരിപ്പ് മാത്രം തിരിഞ്ഞുനല്കിയാല് കിലോക്ക് 140 രൂപവരെയാണിപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പച്ചപ്പരിപ്പിന് കിലോക്ക് 35 മുതല്‍ 40 വരെ മാത്രമാണ് വില. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന ഗുണനിലവാരം കൂടുതലുള്ള കൊക്കോയാണ് ഇടുക്കിയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.