അടിമാലി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം കാർഷിക ബാങ്ക് നല്കിയ അനുകൂല്യത്തില്‍ വെട്ടിപ്പ് നടന്നതായി ഉപഭോക്തൃ കോടതി കണ്ടെത്തി. തുകയും കോടതിച്ചെലവും പരാതിക്കാരന് നല്കാന് കോടതി നിർദേശിച്ചു. അടിമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്കിനെതിരെയാണ് ഇടുക്കി ജില്ല ഉപഭോതൃ കോടതി വിധി പുറപ്പെടുവിച്ചത്.
എറണാകുളം ബാറിലെ അഭിഭാഷകനായ കെ.വി. ജയിംസാണ് പരാതിക്കാരന്. ഇതുപ്രകാരം 95,088 രൂപയും സേവന ന്യൂനതക്ക് നഷ്ടപരിഹാരമായി 10,000 രൂപയും നല്‍കണമെന്നാണ് ഉപഭോക്തൃ കോടതി വിധി. 2018ല്‍ ബാങ്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 1.41 ലക്ഷം രൂപയുടെ അനുകൂല്യം നല്‍കിയെന്ന് അധികൃതർ അറിയിച്ചിരുന്നു. സംശയം തോന്നിയ പരാതിക്കാരന് ബാങ്കില്‍ അടച്ച തുകയുടെ രേഖകളും മറ്റും പരിശോധിച്ചതില്‍ വെട്ടിപ്പ് ബോധ്യപ്പെട്ടു. ഇതോടെയാണ് ഉപഭോക്തൃകോടതിയെ സമീപിച്ചത്. പരിശോധനയില്‍ 46,425 രൂപ മാത്രമാണ് ആനുകൂല്യമായി നൽകിയതെന്ന് കോടതിയും കണ്ടെത്തി.
2014 ജൂലൈയിൽ 15 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ബാങ്ക് ഈടാക്കിയ 13.6 ശതമാനം പലിശയും ഉയർന്ന നിരക്കാണെന്ന് കണ്ടെത്തി. 15 ലക്ഷം രൂപ വായ്പയെടുത്തതിന് മൂന്നുവര്‍ഷം കൊണ്ട് 22 ലക്ഷത്തിലേറെ രൂപയാണ് പരാതിക്കാരന് തിരിച്ചടച്ചത്. അവസാനം വായ്പയെടുത്ത് വാങ്ങിയ വീടും സ്ഥലവും വിറ്റ് പണം തിരിച്ചടച്ചാണ് പരാതിക്കാരൻ ബാങ്കിൽനിന്ന് തലയൂരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.