അടിമാലി: രാജാക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ 108 ആംബുലൻസിന്റെ മുൻവശത്തെ ടയറിന്റെ കമ്പി തെളിഞ്ഞ നിലയിൽ. ഹൈറേഞ്ചിലെ വഴികളിലൂടെ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് 108 ആംബുലൻസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്ററിലധികം യാത്ര ചെയ്താൽ മാത്രമേ രാജാക്കാട്ടുകാർക്ക് ഒരു നല്ല ആശുപത്രിയിലെത്താൻ സാധിക്കൂ.
കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലേക്ക് പോകുമ്പോൾ അതിൽ സഞ്ചരിക്കുന്ന എല്ലാവർക്കും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇതേപ്പറ്റി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചപ്പോൾ നിസ്സംഗതയോടെയാണ് പെരുമാറിയതെന്നാണ് അറിയുന്നത്. 108 ആംബുലൻസിന്റെ ടയർ മാറ്റണമെന്നും അതിൽ സഞ്ചരിക്കുന്ന രോഗികളുടെയും ജീവനക്കാരുടെയും ആശങ്ക അകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.