അടിമാലി: വിദ്യാർഥികൾക്ക് കൺസെഷൻ കൊടുക്കാത്ത സ്വകാര്യ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് എടുത്തു. വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. അടിമാലി ബസ്സ്റ്റാൻഡിൽനിന്ന് ബസ് പിടികൂടി.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വാഹനം ഓടിച്ചു നോക്കി പരിശോധിച്ചതിൽ കണ്ടെത്തിയ സാങ്കേതിക തകരാറുകൾ പരിഹരിച്ചശേഷം സർവിസ് നടത്താൻ നിർദേശിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എൽദോ വർഗീസ്, ഫ്രാൻസിസ്, എ.എം.വി.ഐമാരായ അബിൻ ഐസക്, ഫവാസ് സലീം എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഇടുക്കി ആർ.ടി.ഒ ആർ.രമണൻ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.