അടിമാലി: അടിമാലി റേഞ്ചിൽ മങ്കുവയില്‍ സർക്കാർ ഭൂമിയിൽനിന്ന് വെട്ടിക്കടത്തിയ തേക്ക് ഉരുപ്പടികള്‍ മുക്കുടം േഫാറസ്റ്റ് സ്റ്റേഷനിലെ ഉേദ്യാഗസ്ഥർ കുമളിയില്‍നിന്ന് പിടികൂടി. അടിമാലി റേഞ്ച് ഓഫിസറുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍നിന്നാണ് കണ്ടെടുത്തത്. കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നിർദേശപ്രകാരമാണ് പിടിച്ചെടുത്തതെന്ന് ഉേദ്യാഗസ്ഥർ അറിയിച്ചു.
റേഞ്ച് ഒാഫിസറുടെ കുടുംബത്തിെൻറ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോര്‍ട്ടിന് സമീപത്തെ കെട്ടിടത്തില്‍നിന്നാണ് 4.41 ക്യുബിക് അടി ഉരുപ്പടികള്‍ കണ്ടെടുത്തത്.
2020 ഒക്ടോബറില്‍ റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിെൻറ മറവില്‍ മൂന്നുമാസം മുമ്പാണ് അടിമാലി റേഞ്ചില്‍പെട്ട മങ്കുവയില്‍നിന്ന് ഏഴ് തേക്കുതടികള്‍ വെട്ടാൻ വനം വകുപ്പ് അനുമതി നല്‍കിയത്. ഇതിന് കൊന്നത്തടി വില്ലേജില്‍നിന്ന് കട്ടിങ് പെര്‍മിറ്റും നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍പെട്ട രണ്ട് തടികള്‍ റവന്യൂഭൂമിയില്‍ നിന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നതിനിടെ ഒരെണ്ണം മുറിച്ച് ഉരുപ്പടികളാക്കി കടത്തിക്കൊണ്ടുപോയി.
ചിന്നാറിലെ ഇടനിലക്കാരന് വഴി റേഞ്ച് ഓഫിസര്‍ക്ക് ബന്ധമുള്ള കുമളിയിലെ റിസോര്‍ട്ടും മറ്റും നോക്കി നടത്തുന്ന സൂപ്പർവൈസര്‍ ബൈജു ആണ് തടി വാങ്ങിയത്. കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ഭൂമിയുടെ അവകാശം സംബന്ധിച്ച് വ്യക്തത വരുത്താൻ റവന്യൂവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.
ഇതിനിടെ, വിവാദ ഉത്തരവിെൻറ മറവില്‍ അടിമാലി റേഞ്ചില്‍നിന്ന് വെട്ടിക്കടത്തിയ തടികള്‍ കണ്ടെത്താൻ ഉന്നതതല അന്വേഷണസംഘം കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒയെയും അടിമാലി റേഞ്ച് ഓഫിസര്‍ ജോജി ജോണിനെയും ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് റേഞ്ച് ഓഫിസറുടെ കുടുംബം നടത്തി വരുന്ന റിസോര്‍ട്ടിന് സമീപെത്ത ഇവരുടെതന്നെ കെട്ടിടത്തില്‍നിന്ന് തേക്ക് ഉരുപ്പടികള്‍ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.